ശാരദ ചിട്ടിതട്ടിപ്പുകേസില്‍ രാജീവ് കുമാറിനെതിരെ വന്‍ വെളിപ്പെടുത്തലുകളെന്ന് സുപ്രീം കോടതി

ശാരദ ചിട്ടിതട്ടിപ്പുകേസിൽ കൊൽക്കത്തെ കമ്മിഷണറായിരുന്ന രാജീവ് കുമാറിനെതിരെ ഗൗരവ വെളിപ്പെടുത്തലുകളെന്ന് സുപ്രീംകോടതി.

സി.ബി.ഐ സമർപ്പിച്ച തൽസ്ഥിതി റിപ്പോർട്ട് ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ പരാമർശം . അതീവഗൗരവമായ കാര്യങ്ങളാണ് റിപ്പോർട്ടിലുള്ളതെന്നും കണ്ണും കെട്ടിയിരിക്കാനാകില്ലെന്നും ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് വ്യക്തമാക്കി.

രാജീവ് കുമാറിനെതിരെ എടുക്കേണ്ട നടപടി എന്താണെന്ന് സൂചിപ്പിച്ച് പത്തുദിവസത്തിനകം അപേക്ഷ നൽകാനും സി.ബി.ഐക്ക് നിർദേശം നൽകി.

മുൻ കൊൽക്കത്ത കമ്മിഷണർ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് ആരോപിച്ച് സി . ബി . ഐ സമർപ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു കോടതി.

രാജീവ് കുമാറിനെ ചോദ്യം ചെയ്യാനായി സി . ബി . ഐ സംഘം കൊൽക്കത്തയിലെത്തിയത് കേന്ദ്ര സംസ്ഥാനസർക്കാരുകളുടെ നേരിട്ടുള്ള ഏറ്റുമുട്ടലിന് വഴിവച്ചിരുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News