പൊന്നാനിയിൽ തെരഞ്ഞെടുപ്പ് പോര് മുറുകുന്നു. ഇടത് വലത് മുന്നണികൾ സജീവ തെരഞ്ഞെടുപ്പ് പ്രചാരണത്തിലാണ്.
മണ്ഡല പര്യടനവും റോഡ് ഷോ യുമായി എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥി പിവി അൻവർ പ്രചരണ രംഗത്ത് ഏറെ മുന്നിലാണിപ്പോൾ. ഹൃദ്യമായ സ്വീകരണമാണ് അൻവറിന് മണ്ഡലത്തിലുടനീളം ലഭിക്കുന്നത്.
യുഡിഎഫ് സ്ഥാനാർത്ഥി ഇ.ടി മുഹമ്മദ് ബഷീർ രണ്ടാം റൗണ്ട് പര്യടനത്തിലാണ്. കുടുംബയോഗങ്ങൾ കേന്ദ്രീകരിച്ചാണ് പ്രധാനമായും വോട്ടഭ്യർത്ഥന.
എൻഡിഎ സ്ഥാനാർത്ഥി വിടി രമയുടെ ആദ്യ റൗണ്ട് പ്രചരണവും പൊന്നാനിയിൽ പുരോഗമിക്കുന്നു.
കഴിഞ്ഞ ലോക്സഭാ നിയമസഭാ തെരഞ്ഞെടുപ്പ് കണക്ക് പരിശോധിച്ചാൽ പൊന്നാനിയിൽ യു ഡി എഫ് ഭൂരിപക്ഷം വൻ തോതിൽ ഇടിഞ്ഞതായി കാണാം. ഈ ട്രെന്റ് നിലനിർത്താനായാൽ അട്ടിമറി വിജയം നേടാനാവുമെന്നാണ് എൽ ഡി എഫ് കണക്ക് കൂട്ടൽ
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here