ചിരിയുടെ സിക്സർ അടിക്കാൻ “സച്ചിൻ” എത്തുന്നു; ഏപ്രിൽ 12 റിലീസ്

ക്രിക്കറ്റ് ഭ്രാന്തനായ വിശ്വനാഥിന് ഒരു ആൺകുഞ്ഞു ജനിച്ച സന്തോഷവും ,പ്രിയപ്പെട്ട ക്രിക്കറ്റ് താരം സച്ചിൻ സെഞ്ച്വറി അടിച്ചതും ഒരേ ദിവസം.

പിന്നെ ഒന്നും ആലോചിക്കാതെ വിശ്വനാഥ്‌ന്റെ കുഞ്ഞിന് ‘സച്ചിൻ ‘ എന്ന് പേരിട്ടു. ചിത്രത്തിൽ സച്ചിന്റെ അച്ഛനായി എത്തുന്നത് മണിയൻ പിള്ള രാജുവാണ്.

ആ അച്ചന്റേയും മകന്റെയും കൂട്ടുകാരുടെയും കഥ പറയുന്ന ചിത്രമാണ് സന്തോഷ് നായർ സംവിധാനം നിർവഹിച്ച “സച്ചിൻ”.

ഒരുകൂട്ടം നാട്ടിൻ പുറത്തെ യുവാക്കളുടെ ക്രിക്കറ്റ് ഭ്രാന്തും അടിയും ബഹളവും സ്നേഹവും എല്ലാം കൂടിയ ക്ലീൻ കോമഡി എന്റർടൈൻമെന്റാണ് ചിത്രം.

നാട്ടിൻ പുറങ്ങളിൽ സാധാരണയായി കാണുന്ന രണ്ട് ക്ലബ്ബുങ്ങൾ , അവർ ഉണ്ടാക്കുന്ന ആഘോഷാരവങ്ങളും , ആവേശവത്തിന്റെയും ത്രില്ലിലാണ് ചിത്രം മുന്നോട്ട് പോവുന്നത്.

ബ്രദേഴ്‌സ് ലെവൻ ലെവൻ എന്ന ടീമിന്റെ ക്യാപ്റ്റനായി രമേശ് പിഷാരടി എത്തുമ്പോൾ , ജെറീസ് ലവണിന്റെ ശക്തിയായി നിൽക്കുന്നത് ധ്യാൻ ചെയ്യുന്ന കഥാപാത്രം സച്ചിൻ തന്നെയാണ്.

ഈ രണ്ടു ടീമിനിടയിൽ ഉണ്ടാക്കുന്ന രസകരമായ സംഭവങ്ങളും രമേശ് പിഷാരടിയുടെ പെങ്ങളായ അഞ്ജലിയുമായി സച്ചിനുണ്ടാക്കുന്ന പ്രണയുവുമാണ് ചിത്രത്തിന്റെ പശ്ചാത്തലം .

അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെ ലിച്ചി എന്ന കഥാപാത്രത്തിന് ജീവന്‍ നല്‍കി മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായ അന്ന രേഷ്മ രാജനാണ് സച്ചിന്റെ കാമുകിയായ അഞ്ജലിയായി വേഷമിടുന്നത്.

ഹരീഷ് കണാരന്‍, രഞ്ജി പണിക്കര്‍, രമേഷ് പിഷാരടി, അപ്പാനി ശരത്, മണിയൻ പിള്ള രാജു, മാല പാര്‍വതി, രശ്മി ബോബന്‍, സേതു ലക്ഷ്മി എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.

ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് എസ്.എല്‍ പുരം ജയസൂര്യയാണ്. നീല്‍ ഡി.കുഞ്ഞയാണ് സച്ചിന് വേണ്ടി മനോഹരമായ ഫ്രെയിമുകൾ ഒരുക്കുന്നത്.

ജൂഡ് ആഗ്നേല്‍, ജൂബി നൈനാന്‍ എന്നിവര്‍ ചിത്രം നിര്‍മ്മിച്ചിരിക്കുന്നു. 2014 ല്‍ ഇറങ്ങിയ നിവിൻ പോളി ചിത്രം 1983 ശേഷം ക്രിക്കറ്റ് സിനിമ എത്തുമ്പോൾ ഏറെ പ്രതീക്ഷയിലാണ് പ്രേക്ഷകർ.

ചിത്രത്തിലെ ഗാനങ്ങൾക്ക് സാമൂഹ്യ മാധ്യമങ്ങളിൽ നിറഞ്ഞ സ്വീകാര്യത ലഭിച്ചിരുന്നു. കഴിഞ്ഞ ദിവസം ഇറങ്ങിയ പോരാടുന്നേ…പോരാടുന്നേ എന്ന ഗാനം ഏറെ ശ്രദ്ധിക്കപ്പെട്ടു.

ആ ഗാനം ആലപിച്ചിരിക്കുന്നത് ഷാന്‍ റഹ്മാനാണ്. ഹരിനാരായണന്‍റ വരികള്‍ക്ക് ഷാന്‍ റഹ്മാന്‍ തന്നെയാണ് സംഗീതം നൽകിയിരിക്കുന്നത്. ഏപ്രിൽ 12 നാണ് ചിത്രം തിയറ്ററുകളിലേക്ക് എത്തുന്നത് .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here