അടിച്ചുകളിച്ച് വാട്സണും റെയ്നയും; ചെന്നൈക്ക് തുടര്‍ച്ചയായ രണ്ടാം ജയം

ഐപിഎല്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ് ഡല്‍ഹി ക്യാപ്പിറ്റല്‍ സ് മത്സരത്തില്‍ ചെന്നൈയ്ക്ക് ആറുവിക്കറ്റിന്‍റെ മിന്നുന്ന വിജയം.

രണ്ടാം ജയം തേടിയാണ് ഇരു ടീമുകളും മത്സരത്തിനിറങ്ങിയത്. ബ്രാവോയുടെ തകര്‍പ്പന്‍ ബൗളിംഗ് ഡല്‍ഹിയുടെ പോരാട്ടം 147 എന്ന സ്കോറില്‍ ഒതുക്കി.

മറുപടി ബാറ്റിംഗിനിറങ്ങിയ ചെന്നൈക്ക് ആദ്യ വിക്കറ്റ് തുടക്കത്തില്‍ തന്നെ നഷ്ടപ്പെട്ടെങ്കിലും പിന്നീടവര്‍ കളിയിലേക്ക് തിരിച്ചുവന്നു.

21 റണ്‍സ് സ്കോര്‍ ബോര്‍ഡില്‍ ചേര്‍ക്കുന്നതിനിടെ റായിഡുവിന്‍റെ വിക്കറ്റ് നഷ്ടമായെങ്കിലും വാട്സണും റെയ്നയും ചേര്‍ന്ന് ചെന്നൈയെ മികച്ച നിലയിലേക്ക് എത്തിച്ചു.

രണ്ടാം വിക്കറ്റില്‍ 52 റണ്‍സിന്‍റെ കൂട്ടുകെട്ടുയര്‍ത്തി ഡല്‍ഹിക്കുമുന്നില്‍ അവര്‍ വിജയത്തിന്‍റെ മതിലുകെട്ടി. 26 പന്തില്‍ നിന്നും നാലും ഫോറും മൂന്ന് സിക്സറും ഉള്‍പ്പെടെ 44 റണ്‍സെടുത്ത വാട്സണും 16 പന്തില്‍ നിന്നും നാല് ഫോറും ഒരു സിക്സും ഉള്‍പ്പെടെ 30 റണ്‍സ് എടുത്ത റെയ്നയുമാണ് വിജയം ചെന്നൈക്കൊപ്പമാക്കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here