കോണ്‍ഗ്രസ്-കേരളാ കോണ്‍ഗ്രസ് തര്‍ക്കം താഴെ തട്ടില്‍ രൂക്ഷം; ജോസ് കെ മാണിയെ തടഞ്ഞ പിറവത്തെ യൂത്ത് കോണ്‍ഗ്രസ് നേതാവിനെതിരെ നടപടി

കോണ്‍ഗ്രസ് – കേരളാ കോണ്‍ഗ്രസ് തര്‍ക്കം താഴെ തട്ടില്‍ രൂക്ഷം. ജോസ് കെ മാണി എം പിയെ തടഞ്ഞ പിറവത്തെ യൂത്ത് കോണ്‍ഗ്രസ് നേതാവിനെതിരെ നടപടി.

കേരളാ കോണ്‍ഗ്രസിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങി തര്‍ക്കം പരിഹരിക്കാന്‍ ഉമ്മന്‍ചാണ്ടി രംഗത്ത്. കേരളാ കോണ്‍ഗ്രസിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങുന്ന കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെയും പ്രതിഷേധം.

സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന് ശേഷവും കോണ്‍ഗ്രസ് – കേരളാ കോണ്‍ഗ്രസ് തര്‍ക്കങ്ങള്‍ രൂക്ഷമാണ്. പിറവത്തെത്തിയ ജോസ് കെ മാണിയെ തടഞ്ഞ് പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് അരുണ്‍ കല്ലറയ്ക്കലിനെ ഒടുവില്‍ കേരളാ കോണ്‍ഗ്രസിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങി കോണ്‍ഗ്രസ് നേതൃത്വം ചുമതലയില്‍ നിന്ന് നീക്കീ.

കേരളാ കോണ്‍ഗ്രസിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങുന്ന കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെയും പ്രതിഷേധം. അതൊക്കെ കോണ്‍ഗ്രസിന്റെ ആഭ്യന്തരകാര്യമാണെന്നായിരുന്നു ജോസ് കെ മാണിയുടെ പ്രതികരണം.

കേരളാ കോണ്‍ഗ്രസിനോടുള്ള തര്‍ക്കം മാത്രമല്ല എയും ഐയും തമ്മിലുള്ള ഗ്രൂപ്പ് പോരും യുഡിഎഫിന് വലിയ തലവേദനയാണ്.

ആന്ധ്രയിലെ ചുമതലയുള്ള എഐസിസി ജനറല്‍സെക്രട്ടറി ഉമ്മന്‍ചാണ്ടി കോട്ടയത്ത് ക്യാമ്പ് ചെയ്ത് ബഹുഭൂരിപക്ഷം നിയോജമണ്ഡലങ്ങളിലേയും കോണ്‍ഗ്രസ് നേതാക്കളെ നേരില്‍ കണ്ടു. തര്‍ക്കങ്ങളില്‍ നിന്ന് അകന്ന് നില്‍ക്കാന്‍ ശ്രമിക്കണമെന്ന നിര്‍ദ്ദേശം നല്‍കി.

കോണ്‍ഗ്രസ് – കേരളാ കോണ്‍ഗ്രസ് തര്‍ക്കം രൂക്ഷമായാല്‍ യുഡിഎഫിന്റെ കെട്ടുറപ്പിനെ ബാധിക്കുമെന്നതിനാലാണ് പ്രശ്‌നപരിഹാരത്തിന് ഉമ്മന്‍ചാണ്ടി നേരിട്ടെത്തി നേതൃത്വം നല്‍കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here