ക്രിക്കറ്റിലെ മാന്യതക്ക് നിരക്കാത്ത മങ്കാദിംഗ്, ചരിത്രം: വീഡിയോ

അകത്തും പുറത്തും ചൂടു പിടിച്ച ഈ തിരഞ്ഞെടുപ്പ് കാലത്ത് ഐപിഎല്‍ മത്സരങ്ങളും അരങ്ങുകൊഴുക്കുന്നുണ്ട്. തെരഞ്ഞെടുപ്പ് പ്രചരണങ്ങളും പൊള്ളിക്കുന്ന വേനല്‍ ചൂടുമൊന്നും ക്രിക്കറ്റ് പ്രേമികളില്‍ ആവേശം തെല്ലും കുറച്ചിട്ടില്ല. ഐപിഎല്‍ ചൂട് കനക്കും മുന്നേ കനത്തതാണ് ക്രീസിലെ വിവാദച്ചൂട്.

വിവാദങ്ങള്‍ക്ക് ഇക്കുറി തിരികൊളുത്തി വിട്ടതാകട്ടെ കിങ്‌സ് ഇലവന്‍ പഞ്ചാബ് താരം ആര്‍ അശ്വിനും.
മങ്കാദിങ് വിവാദം ആറാതെ നില്‍ക്കുമ്പോള്‍ അശ്വിനും കൂട്ടരും ഇന്ന് വീണ്ടും കളത്തിലറങ്ങും. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെയാണ് കിങ്‌സ് ഇലവന്‍ പഞ്ചാബ് ഇന്ന് നേരിടാന്‍ ഇറങ്ങുന്നത്.

രാജസ്ഥാന്‍ റോയല്‍സുമായുള്ള ആദ്യകളിയില്‍ മങ്കാദിങ്ങിലൂടെ റോയല്‍സിന്റെ ജോസ് ബട്ട്‌ലറുടെ വിക്കറ്റ് വീഴ്ത്തിയ അശ്വിന്‍ വിമര്‍ശനങ്ങളുടെ നീണ്ട വെടിക്കെട്ടിനാണ് തിരി കൊളുത്തിയത്. രാജസ്ഥാന്‍ ഇന്നിങ്‌സിന്റെ 13ാം ഓവറിലാണ് അശ്വിന്‍ മങ്കാദിങ്ങിലൂടെ ജോസ് ബട്ട്‌ലറുടെ വിക്കറ്റ് വീഴ്ത്തിയത്.

അശ്വിനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ത്തി മുന്നോട്ടു വന്നവര്‍ നിരവധിയാണ്. രാജസ്ഥാന്‍ റോയല്‍സിന്റെ പരിശീലകന്‍ ഷെയിന്‍ വോണ്‍. ഇംഗ്ലണ്ട് താരങ്ങളായ ബെന്‍ സ്റ്റോക്ക്, ഒയിന്‍ മോര്‍ഗന്‍ തുടങ്ങി നിരവധി പേര്‍ അശ്വിന്റേത് മാന്യതയില്ലാത്ത പെരുമാറ്റമാണെന്ന് കടുത്ത ഭാഷയില്‍ വിമര്‍ശിച്ചപ്പോള്‍ മുന്‍ ഓസ്‌ട്രേലിയന്‍ താരം ഡീന്‍ ജോണ്‍സിനെയും പേസ് ബോളര്‍ മിച്ചല്‍ ജോണ്‍സണെയും ഹര്‍ഷ ബോഗ്ലെയും പോലുളളവര്‍ അശ്വിനെ ന്യായീകരിക്കുകയും ചെയ്തു. ചിലര്‍ നിഷ്പക്ഷരായി അഭിപ്രായം പറയുക മാത്രം ചെയ്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News