റാണയും ഉത്തപ്പയും തുടക്കമിട്ടു, റസ്സല്‍ തീര്‍ത്തു; പഞ്ചാബിന് ലക്ഷ്യം 219 റണ്‍സ്

ഐപിഎല്‍ പന്ത്രണ്ടാം സീസണില്‍ ആറാമത്തെ മത്സരത്തില്‍ പഞ്ചാബിനെതിരെ കൊല്‍ക്കത്തക്ക് കൂറ്റന്‍ സ്‌കോര്‍. ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത നിശ്ചിത 20 ഓവറില്‍ നിന്നും 4 വിക്കറ്റ് നഷ്ടത്തില്‍ 218 റണ്‍സ് നേടി.

7 സിക്‌സും 2 ഫോറുമായി 34 പന്തില്‍ 63 റണ്‍സെടുത്ത നിതിഷ് റാണയും 50 പന്തില്‍ 67 റണ്‍സെടുത്ത റോബിന്‍ ഉത്തപ്പയുമാണ് വെടിക്കെട്ടിന് തുടക്കമിട്ടത്. റാണ പുറത്തായതിന് പിന്നാലെ ക്രീസിലെത്തിയ കഴിഞ്ഞ കളിയിലെ താരം ആേ്രന്ദ റസ്സല്‍ സംഹാരതാണ്ടവം നടത്തുകയായിരുന്നു.

വെറും 17 പന്തില്‍ അഞ്ച് സിക്‌സിന്റെ അകമ്പടിയോടെ റസ്സല്‍ 48 റണ്‍സ് നേടി. പഞ്ചാബ് ബൗളര്‍മാര്‍ക്ക് ഒന്നും തന്നെ കാര്യമായി ഒന്നും ചെയ്യാന്‍ ഉണ്ടായിരുന്നില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News