റസ്സല്‍ നിറഞ്ഞാടി; കൊല്‍ക്കത്തക്ക് തകര്‍പ്പന്‍ ജയം

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തില്‍ കിങ്ങ്‌സ് ഇലവന്‍ പഞ്ചാബിന് തോല്‍വി. കൊല്‍ക്കത്ത ഉയര്‍ത്തിയ 219 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പഞ്ചാബ് നിശ്ചിത 20 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 189 റണ്‍സ് എടുത്തു.

അര്‍ദ്ധ സെഞ്ച്വറികള്‍ നേടിയ മില്ലര്‍, മയാങ്ക് അഗര്‍വാള്‍ എന്നിവരാണ് പഞ്ചാബിനെ മാന്യമായ സ്‌കോറിലെത്തിച്ചത്. മയാങ്ക് അഗര്‍വാള്‍ 58 റണ്‍സും മില്ലര്‍ 59 റണ്‍സും നേടി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്തക്ക് വേണ്ടി നിതീഷ് റാണ, ഉത്തപ്പ, റസ്സല്‍ എന്നിവര്‍ കൂറ്റനടികളുമായി നിറഞ്ഞു നിന്നു.

ബൗളിങ്ങിലും മുന്നില്‍ നിന്നും നയിച്ചത് റസ്സല്‍ തന്നെ ആയിരുന്നു. മൂന്ന് ഓവറില്‍ 21 റണ്‍സ് മാത്രം വിട്ടുനല്‍കി റസ്സല്‍ രണ്ടു വിക്കറ്റ് വീഴ്ത്തിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News