തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷം മികച്ച വിജയം കരസ്ഥമാക്കും; മുന്‍ നേപ്പാള്‍ പ്രധാനമന്ത്രിയും നേപ്പാള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി ചെയര്‍മാനുമായിരുന്ന ഝാലാ നാഥ് ഖനാല്‍ കൈരളി ടിവി സന്ദര്‍ശിച്ചു

മുന്‍ നേപ്പാള്‍ പ്രധാനമന്ത്രിയും നേപ്പാള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി ചെയര്‍മാനുമായിരുന്ന ഝാലാ നാഥ് ഖനാല്‍ കൈരളി ടിവി സന്ദര്‍ശിച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷം മികച്ച വിജയം കരസ്ഥമാക്കുമെന്ന് പ്രതീക്ഷിക്കുന്നതായി നേപ്പാള്‍ മുന്‍ പ്രധാനമന്ത്രി പറഞ്ഞു . കൈരളി ചാനലിന്റെ പ്രവര്‍ത്തനങ്ങള്‍ എംഡി ജോണ്‍ ബ്രിട്ടാസില്‍ നിന്നും ചോദിച്ചറിഞ്ഞ അദ്ദേഹം ചാനലിന് വിജയാശംസകളും നേര്‍ന്നാണ് മടങ്ങിയത്. മലയാളം കമ്മ്യൂണിക്കേഷന്‍സ് ഡയറക്ടര്‍ എ വിജയരാഘവനും എംഡി ജോണ്‍ ബ്രിട്ടാസും ചേര്‍ന്നാണ് ഝാലാ നാഥ് ഖനാലിനെ സ്വീകരിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News