ഔദ്യോഗിക സ്‌പെയര്‍ പാര്‍ട്‌സുകള്‍ വെബ്‌സൈറ്റ് മുഖേന വില്‍ക്കാനൊരുങ്ങി മഹീന്ദ്ര. എം ടു ഓള്‍ എന്ന വെബ്‌സൈറ്റിലൂടെയാണ് മഹീന്ദ്ര സ്‌പെയര്‍ പാര്‍ട്‌സുകള്‍ വില്‍പന നടത്തുക.

ഓണ്‍ലൈന്‍ വഴി ഓര്‍ഡര്‍ ചെയ്യുന്ന സ്‌പെയര്‍ പാര്‍ട്‌സുകള്‍ ഉപഭോക്താക്കള്‍ക്ക് കമ്പനി നേരിട്ടെത്തിക്കും.

വിപണിയില്‍ വ്യാജ സ്‌പെയര്‍ പാര്‍ട്‌സുകളുടെ പ്രചാരം കുറയ്ക്കാന്‍ ഇതിലൂടെ കഴിയുമെന്ന് മഹീന്ദ്ര വിശ്വസിക്കുന്നു.

ഓണ്‍ലൈന്‍ സംവിധാനം നടപ്പാവുന്നതോടെ അറ്റകുറ്റപ്പണിക്ക് ആവശ്യമുള്ള സ്‌പെയര്‍ പാര്‍ട്‌സുകള്‍ എളുപ്പം ലഭ്യമാവും.

സ്‌പെയര്‍ പാര്‍ട്‌സുകളുടെ നമ്പര്‍ വെച്ച് വെബ്‌സൈറ്റിലെ സെര്‍ച്ച് ബോക്‌സില്‍ തിരയാന്‍ ഉപയോക്താക്കള്‍ക്ക് അവസരമുണ്ട്.

ചിത്രങ്ങള്‍, വിവരണം, പാര്‍ട് നമ്പര്‍, വില, അനുയോജ്യമായ വാഹനങ്ങള്‍ തുടങ്ങിയ വിവരങ്ങള്‍ ഓരോ സ്‌പെയര്‍ പാര്‍ട്‌സിനും ചുവടെ കമ്പനി നല്‍കും.

വെബ്‌സൈറ്റ് മുഖേന വാങ്ങുന്ന സ്‌പെയര്‍ പാര്‍ട്‌സുകളിലും മഹീന്ദ്ര വാറന്റി ഉറപ്പുവരുത്തും.

ഫാന്‍ ബെല്‍റ്റ്, ഓയില്‍ ഫില്‍റ്റര്‍, വൈപ്പര്‍ തുടങ്ങി അടിക്കടി ആവശ്യമുള്ള ആയിരത്തോളം സ്‌പെയര്‍ പാര്‍ട്‌സുകളും ആക്‌സസറികളും വെബ്‌സൈറ്റില്‍ ലഭ്യമാണ്.

ഓണ്‍ലൈന്‍ വഴിയുള്ള സ്‌പെയര്‍ പാര്‍ട്‌സ് വില്‍പ്പന വന്‍വിജയമാവുമെന്നാണ് മഹീന്ദ്രയുെട പ്രതീക്ഷ. ആദ്യഘട്ടത്തില്‍ രാജ്യത്തെ ഇരുപതു നഗരങ്ങളിലാണ് ഓണ്‍ലൈന്‍ വഴി സ്‌പെയര്‍ പാര്‍ട്‌സുകള്‍ കമ്പനി ലഭ്യമാക്കുന്നത്.

വൈകാതെ രാജ്യം മു‍ഴുവന്‍ ഓണ്‍ലൈന്‍ സംവിധാനം വ്യാപിപ്പിക്കാനാണ് മഹീന്ദ്രയുടെ തീരുമാനം