പതറിയെങ്കിലും പൊരുതി നേടി; മുംബൈക്ക് ആദ്യ വിജയം ആറു റണ്‍സിന്

അര്‍ദ്ധ സെഞ്ച്വറി പ്രകടനത്തോടെ ഡിവില്ല്യേ‍ഴ്സ് ഒരുവശത്ത് നിന്ന് പടനയിച്ചിട്ടും വിജയം മുംബൈക്കൊപ്പം. ക്യാപ്റ്റന്‍ വിരാട് കോഹ്ലിയും (32 പന്തില്‍ 46) പൃഥ്വി പട്ടേലും 22 പന്തില്‍ 31 മികച്ച പ്രകടനം കാ‍ഴ്ചവച്ചെങ്കിലും മറുവശത്ത് കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീ‍ഴ്ത്തിയും ഫീല്‍ഡിംഗ് നിര കൃത്യമാക്കിയും മുംബൈ രാജസ്ഥാനെ വരുതിയിലാക്കി.

ഈ സീസണില്‍ ഇതുവരെ ക‍ഴിഞ്ഞ മത്സരങ്ങളില്‍ അവസാനം വരെ ആവേശം നിറഞ്ഞു നിന്ന മത്സരമായിരുന്നു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്നത്. അവസാന പന്തുവരെയും വിജയ സാധ്യത മാറിമറിഞ്ഞ മത്സരത്തില്‍ മുംബൈക്ക് ആറു റണ്‍സ് വിജയം.

നേരത്തെ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും ക്വിന്റണ്‍ ഡീ കോക്കും ചേര്‍ന്ന് ആറോവറില്‍ 54 റണ്‍സടിച്ച് മുംബൈക്ക് ആശിച്ച തുടക്കമാണ് നല്‍കിയത്.

23 റണ്‍സെടുത്ത ഡ‍ീകോക്ക് മടങ്ങിയശേഷം സൂര്യകുമാര്‍ യാദവും(24 പന്തില്‍ 38) തകര്‍ത്തടിച്ചതോടെ മുംബൈ കൂറ്റന്‍ സ്കോറിലേക്ക് നീങ്ങുമെന്ന് തോന്നിച്ചെങ്കിലും രോഹിത്തിനെ ഉമേഷും സൂര്യകുമാര്‍ യാദവിനെ ചാഹലും മടക്കിയതോടെ മുംബൈ ഇന്നിംഗ്സിന്റെ ഗതിവേഗം കുറഞ്ഞു.

ചാഹലിനെതിരെ തുടര്‍ച്ചയായി മൂന്ന് സിക്സറുകള്‍ അടിച്ചു തുടങ്ങിയ യുവരാജ് സിംഗ് പഴയപ്രതാപത്തിന്റെ മിന്നലാട്ടങ്ങള്‍ പുറത്തെടുത്തെങ്കിലും 12 പന്തില്‍ 23 റണ്ണുമായി നാലാം സിക്സറിനുള്ള ശ്രമത്തില്‍ ചാഹലിന് തന്നെ വിക്കറ്റ് സമ്മാനിച്ച് മടങ്ങി.

കീറോണ്‍ പൊള്ളാര്‍ഡും(5), ക്രുനാല്‍ പാണ്ഡ്യയും(1) കാര്യമായ സംഭാവനയില്ലാതെ മടങ്ങിയതോടെ മുംബൈ വലിയ സ്കോര്‍ നേടില്ലെന്ന് തോന്നിച്ചെങ്കിലും അവസാന ഓവറുകളില്‍ ആഞ്ഞടിച്ച ഹര്‍ദ്ദിക് പാണ്ഡ്യ(14 പന്തില്‍ 32) മുംബൈയെ 187 റണ്‍സിലെത്തിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here