സ്ത്രീകള്‍ക്ക് നേരെ ആക്രമണം; കോഴിക്കോട് ബിജെപി സ്ഥാനാര്‍ഥി റിമാന്‍ഡില്‍

പത്തനംതിട്ട: ശബരിമല സന്നിധാനത്ത് ചിത്തിര ആട്ട വിശേഷത്തില്‍ 52കാരിയെ ആക്രമിച്ച കേസില്‍ കോഴിക്കോട് ലോക്‌സഭാ മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ഥി പ്രകാശ് ബാബുവിനെ കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

റാന്നി ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ഇയാളുടെ ജാമ്യാപേക്ഷ തള്ളിയത്. ശബരിമല യുവതി പ്രവേശന പ്രതിഷേധവുമായി ബന്ധപ്പെട്ട് ഇയാള്‍ക്കെതിരെ എട്ട് കേസാണുള്ളത്. അറസ്റ്റ് ചെയ്യാന്‍ കഴിയാത്തതിനെ തുടര്‍ന്ന് പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചപ്പോളാണ് ജാമ്യമെടുക്കാന്‍ കോടതിയെ സമീപിച്ചത്.

ശബരിമലയില്‍ കലാപത്തിനു ശ്രമിച്ചു, ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന്റെ വീട്ടിലേക്ക് നടത്തിയ മാര്‍ച്ചിനിടെ പൊലീസ് വാഹനങ്ങള്‍ തകര്‍ത്തു എന്നീ കേസുകളും ഇയാള്‍ക്കെതിരെയുണ്ട്.

ചിത്തിര ആട്ടവിശേഷ നാളില്‍ പേരക്കുട്ടിയുടെ ചോറൂണിനായി തൃശൂരില്‍നിന്ന് ശബരിമലയിലെത്തിയ 52 കാരിയെയാണ് പ്രകാശ് ബാബുവിന്റെ നേതൃത്വത്തില്‍ ആക്രമിച്ചത്. വധശ്രമത്തിനാണ് കേസ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News