ശബരിമല: ശ്രീധരന്‍ പിള്ളയെ തള്ളി വീണ്ടും സുരേന്ദ്രന്‍

തിരുവനന്തപുരം: ശബരിമല വിഷയം തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയാകില്ലെന്ന ശ്രീധരന്‍ പിള്ളയുടെ പ്രസ്താവനയെ തള്ളി വീണ്ടും കെ സുരേന്ദ്രന്‍.

പത്തനംതിട്ടയില്‍ മാത്രമല്ല, മുഴുവന്‍ മണ്ഡലങ്ങളിലും ശബരിമല തന്നെയാകും ബിജെപിയുടെ പ്രധാന ചര്‍ച്ചാവിഷയമെന്ന് പത്തനംതിട്ടയിലെ സ്ഥാനാര്‍ഥി കൂടിയായ കെ സുരേന്ദ്രന്‍ ഒറ്റപ്പാലത്തു പറഞ്ഞു.

പത്തനംതിട്ട പ്രസ്‌ക്ലബില്‍ ബുധനാഴ്ച നടത്തിയ വാര്‍ത്താസമ്മേളനത്തിലും സുരേന്ദ്രന്‍ ഇക്കാര്യം പറഞ്ഞിരുന്നു.

എന്നാല്‍ ശബരിമലയാകില്ല തെരഞ്ഞെടുപ്പിലെ പ്രധാന ചര്‍ച്ചാവിഷയമെന്ന് പിഎസ് ശ്രീധരന്‍ പിള്ള ഇന്നലെ കൊച്ചിയില്‍ പറഞ്ഞു. താനാണ് ബിജെപി പ്രസിഡന്റ് എന്നുപറഞ്ഞാണ് പിള്ള പാര്‍ട്ടി നയം വ്യക്തമാക്കിയത്. മോദി സര്‍ക്കാരിന്റെ സാമ്പത്തിക നേട്ടങ്ങളും സുരക്ഷാ നേട്ടങ്ങളും ബഹിരാകാശ ഉപഗ്രഹ വേധ മിസൈലും പ്രചാരണ വിഷയമാക്കുമെന്നും പിള്ള പറഞ്ഞിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here