സൂര്യാതപം: കോഴിക്കോട് ജില്ലയില്‍ 18 പേര്‍ കൂടി ചികില്‍സ തേടി

കോഴിക്കോട് ജില്ലയില്‍ ഇന്ന് 10 പുരുഷന്മാരും 8 സ്ത്രീകളുമടക്കം 18 പേര്‍ കൂടി സൂര്യാതപമേറ്റ് ചികില്‍സ തേടിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. വി.ജയശ്രീ അറിയിച്ചു.

പൊള്ളലേറ്റവര്‍ 11, കുരുക്കള്‍ ഉണ്ടായവര്‍ 1, മറ്റുളള ലക്ഷണങ്ങള്‍ കാണിച്ചവര്‍ 6. ഇതോടെ മാര്‍ച്ച് 7 മുതല്‍ 29 വരെ സൂര്യാതപത്തെ തുടര്‍ന്ന് ചികിത്സ തേടിയവരുടെ എണ്ണം 71 ആയി.

ബാലുശ്ശേരി, ചോറോട്, വേളം, ഒഞ്ചിയം, തിരുവള്ളൂര്‍, വടകര , കാരന്തൂര്‍, കൊയിലാണ്ടി , കീഴരിയൂര്‍, മുചുക്കുന്ന്, നന്തി, ഇരിങ്ങല്‍, തിക്കോടി, കോര്‍പറേഷന്‍ ഭാഗങ്ങളില്‍ നിന്നാണ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News