എല്ലാവരും സ്‌ക്രീനിലെത്തി മാസായപ്പോള്‍ ശബ്ദം കൊണ്ട് കൊലമാസായി വിനീത്‌

മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് ഒരുക്കിയ ചിത്രമാണ് ലൂസിഫര്‍. ചിത്രം മികച്ച പ്രതികരണങ്ങളുമായി തിയേറ്ററില്‍ മുന്നേറുകയാണ്. മോഹന്‍ലാലിന്റെ മാസ് രംഗങ്ങളാല്‍ സമ്പന്നം ആണ് ചിത്രം.

ലാലേട്ടന് പുറമെ ചിത്രത്തില്‍ അഭിനയിച്ച വിവേക് ഒബ്‌റോയ്, ടോവിനോ, മഞ്ജു വാര്യര്‍, സാനിയ, സായ്കുമാര്‍ എന്നിവരും മികച്ചു നിന്നു. ഇതില്‍ മോഹന്‍ലാലിന് ഒപ്പത്തിനൊപ്പം നിന്നത് വിവേക ഒബ്‌റോയ് ആണ്. വിവേക് ഒബ്‌റോയുടെ പ്രകടനത്തില്‍ ഒരു പ്രധാന പങ്ക് അദ്ദേഹത്തിന് ശബ്ദം നല്‍കിയ നടനും നര്‍ത്തകനുമായ വിനീതിനാണ്.

ഒരു ഹിന്ദി നടനാണ് അഭിനയിക്കുന്നതെന്ന് തോന്നാത്ത രീതിയിലാണ് വിവേകിന്റെ ലിപ്പ് സിങ്കും വിനീതിന്റ ശബ്ദവും. ഏറേ പ്രശംസ നേടുകയാണ് വിനീതിപ്പോള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News