വടകരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി ജയരാജന് ജന്‍മനാടിന്റെ സ്‌നേഹ നിര്‍ഭരമായ വരവേല്‍പ്പ്

വടകരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി ജയരാജന് ജന്‍മനാടിന്റെ സ്‌നേഹ നിര്‍ഭരമായ വരവേല്‍പ്പ്. കൂത്തുപറമ്പില്‍ ആയിരങ്ങളാണ് പ്രിയ സ്ഥനാര്‍ത്ഥിയെ വരവേറ്റത്. യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ മുരളീധരന്‍ മണ്ഡലത്തിലെ കോളേജുകള്‍ സന്ദര്‍ശിച്ചു. എന്‍ഡിഎ സ്ഥാനാര്‍ത്ഥി വി കെ സജീവനും പര്യടനം തുടരുന്നു

എം എല്‍ എ എന്ന നിലയില്‍ കൂത്തുപറമ്പിനെ വികസന പന്ഥാവിലേക്ക് നയിച്ച പി ജയരാജന് വീരോചിതമായ വരവേല്‍പ്പാണ് ജന്മനാട് നല്‍കിയത് .നഗരത്തെ ഇളക്കി മറിച്ച റോഡ് ഷോയില്‍ ആയിരങ്ങള്‍ അണിനിരന്നു. ഗ്രാമ നഗര വ്യത്യാസമില്ലാതെ സ്വീകരണ കേന്ദ്രങ്ങളിലേക്ക് ജനങ്ങള്‍ ഒഴുകിയെത്തി. വലിയ വെളിച്ചം വ്യവസായ കേന്ദ്രത്തിലെ സ്ത്രീ തൊഴിലാളികള്‍ നല്‍കിയ സ്വീകരണം അവിസ്മരണീയമായിരുന്നു

യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ മുരളീധരന്‍ മണ്ഡലത്തിലെ കോളേജുകളിലെത്തി വോട്ടഭ്യര്‍ത്ഥിച്ചു .നോമിനേഷന്‍ സമര്‍പ്പിച്ച ശേഷം പൊതു പര്യടനം ആരംഭിക്കുമെന്ന് മുരളീധരന്‍ പറഞ്ഞു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News