മത്സ്യത്തൊഴിലാളികളെ അപമാനിച്ച ശശി തരൂര്‍ എംപിയുടെ ട്വീറ്റിനെതിരെ കൊച്ചിയിലെ തീരദേശമേഖലകളിലും കടുത്ത പ്രതിഷേധം

മത്സ്യത്തൊഴിലാളികളെ അപമാനിച്ച ശശി തരൂര്‍ എംപിയുടെ ട്വീറ്റിനെതിരെ കൊച്ചിയിലെ തീരദേശമേഖലകളിലും കടുത്ത പ്രതിഷേധം. ശശി തരൂര്‍ മാപ്പ് പറയണമെന്നാവശ്യപ്പെട്ട് മത്സ്യത്തൊഴിലാളികള്‍ പ്രതിഷേധ പ്രകടനം നടത്തി.

അരയവിഭാഗത്തിനോടുളള കോണ്‍ഗ്രസിന്റെ മനോഭാവമാണിതെന്നും സമ്മതിദാന അവകാശത്തിലൂടെ ഇതിനെതിരെ പ്രതികരിക്കുമെന്നും അവര്‍ പറഞ്ഞു.

സോഷ്യല്‍ മീഡിയയിലൂടെ മത്സ്യത്തൊഴിലാളികളെ അപമാനിച്ച തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ശശി തരൂരിനെതിരെ കൊച്ചിയിലും ശക്തമായ പ്രതിഷേധമാണുണ്ടായത്. ശശി തരൂര്‍ മാപ്പ് പറയണമെന്നാവശ്യപ്പെട്ട് തോപ്പുംപടിയിലെ ബീച്ച് റോഡിലുളള സൗദി കടപ്പുറത്തെ മത്സ്യത്തൊഴിലാളികള്‍ പ്രതിഷേധ പ്രകടനം നടത്തി.

കേരളത്തിലെ സൈനികരെന്ന് മുഖ്യമന്ത്രി വിശേഷിച്ച തങ്ങളെ അപമാനിച്ച ശശി തരൂരിനെതിരെയും കോണ്‍ഗ്രസിനെതിരെയും ശക്തമായ പ്രതിഷേധം ഉണ്ടാകുമെന്ന് അവര്‍ പറഞ്ഞു.

അരയ സമൂഹത്തോടുളള കോണ്‍ഗ്രസിന്റെ മനോഭാവത്തിനെതിരെ സമ്മതിദാന അവകാശത്തിലൂടെ പ്രതികരിക്കുമെന്നും അവര്‍ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here