വിജയാവേശത്തില്‍ മാധ്യമപ്രവര്‍ത്തകയെ ചുംബിച്ചു; കായികതാരം വിവാദത്തില്‍ : വീഡിയോ

ബോക്‌സിങ് വിജയിച്ച സന്തോഷത്തില്‍ അനുവാദമില്ലാതെ മാധ്യമപ്രവര്‍ത്തകയെ ചുംബിച്ച ബോക്‌സര്‍ കുബ്രട്ട് പുലേവ് വിവാദത്തില്‍. തന്നെ അഭിമുഖം ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകയെ ആണ് അദ്ദേഹം ചുംബിച്ചത്.

വിജയിച്ച പുലേവിന്റെ അഭിമുഖത്തിന് എത്തിയതാണ് ജെന്നി സുഷേ എന്ന മാധ്യമപ്രവര്‍ത്തക. ഭാവി മത്സരങ്ങളെ കുറിച്ച് ചോദിച്ചപ്പോള്‍ ആണ് അപ്രതീക്ഷിതമായി പുലേവ് അവരുടെ ചുണ്ടില്‍ ചുംബിച്ചത്. ആദ്യം അമ്പരന്നെങ്കിലും ചെറിയ ചമ്മല്‍ നിറഞ്ഞ ചിരിയോടെ സംഭവത്തെ നേരിടാന്‍ അവര്‍ ശ്രമിച്ചു.
താരത്തിന്റെ പെരുമാറ്റം അതിരുവിട്ടെന്ന് സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനമുയര്‍ന്നു. ലൈംഗിക പീഡനത്തിനു സമാനമായ കാര്യമാണ് വിവാഹിതനായ താരത്തിന്റെ ഭാഗത്തു നിന്നുണ്ടായതെന്നും അവര്‍ ആരോപിക്കുന്നു

സംഭവത്തില്‍ വിശദീകരണവുമായി പുലേവ് രംഗത്ത് എത്തിയിട്ടുമുണ്ട്. ജെന്നി തന്റെ അടുത്ത സുഹൃത്ത് ആണെന്നും വിജയാഘോഷത്തിനായി സംഘടിപ്പിച്ച പരിപാടിയിലും അവര്‍ പങ്കെടുത്തിരുന്നു. അവിടെ തമാശയായി ഇക്കാര്യം ചര്‍ച്ച ചെയ്‌തെന്നും പുലേവ് പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News