ഭൂമിയുടെ സ്പന്ദനം കയ്യൂക്കിലൊക്കെ ആയിരിക്കും, പക്ഷേ ആ പടത്തിന്റെ പേര് അങ്ങ് മാറ്റിയേക്ക്; സ്ഫടികം 2 ഇരുമ്പന്റെ ടീസറിന് രൂക്ഷ വിമര്‍ശനം: യൂട്യൂബില്‍ ഡിസ്‌ലൈക്ക് ചാകര

മലയാളികള്‍ അന്നും ഏറെ ആഘോഷിക്കുന്ന ഒരു ചിത്രമാണ് സ്ഫടികം എന്ന ഭരതന്‍ ക്ലാസിക്ക്. കാലത്തിന് മുന്നേ സഞ്ചരിച്ച് മാസ് സിനിമകളുടെ ചട്ടക്കൂടുകളെ എല്ലാം പൊളിച്ചടുക്കി ക്ലാസും ചേര്‍ത്തൊരുക്കിയ ഒരു അപൂര്‍വ സൃഷ്ടിയായിരുന്നു ആ ചിത്രം. മോഹന്‍ലാല്‍ എന്ന പ്രതിഭാസത്തിന്റെ കാലിബര്‍ മുഴുവന്‍ ഉപയോഗിച്ച ചിത്രമായിരുന്നു സ്ഫടികം.

ഇപ്പോള്‍ സ്ഫടികത്തിന്റെ രണ്ടാം ഭാഗം എന്ന പേരില്‍ ഒരു ചിത്രം വരുകയാണ്. സ്ഫടികം 2 ഇരുമ്പന്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ടീസര്‍ ഇന്ന് പുറത്തിറങ്ങി.

വിമര്‍ശനങ്ങള്‍ കൊണ്ട് മൂടപ്പെടുകയാണ് ചിത്രത്തിന്റെ ടീസര്‍. ബിജു കട്ടക്കല്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ പേര് മാറ്റണമെന്നാണ് ഭൂരിപക്ഷം ആള്‍ക്കാരുടെയും അഭിപ്രായം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here