‘രണം’ ഷൂട്ടിംഗിനിടെ സിലിണ്ടര്‍ പൊട്ടിത്തെറിച്ചു; രണ്ടു മരണം

ബംഗളൂരു: സിനിമാ ഷൂട്ടിംഗിനിടെ സിലിണ്ടര്‍ പൊട്ടിത്തെറിച്ച് രണ്ടു മരണം.

ചിത്രീകരണം കാണാനെത്തിയ 28കാരിയായ സുമേരയും മകള്‍ ആര്യ(8)യുമാണ് മരിച്ചത്. സുമേരയുടെ ഭര്‍ത്താവിനും ഇളയ കുട്ടിക്കും ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്.

തെലുങ്ക് സംവിധായകന്‍ വി സമുദ്രയുടെ രണം എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടയാണ് അപകടമുണ്ടായത്.

രണ്ട് കാറുകള്‍ കൂട്ടിയിടിച്ച് തീ പിടിക്കുന്ന രംഗം ചിത്രീകരിക്കുന്നതിനിടെയായിരുന്നു സംഭവം. കാര്‍ പൊട്ടിത്തെറിക്കുമ്പോള്‍ മറ്റുള്ളവര്‍ ഒഴിഞ്ഞുമാറിയെങ്കിലും ഇവര്‍ക്ക് രക്ഷപ്പെടാന്‍ കഴിഞ്ഞില്ല. അപകടത്തെത്തുടര്‍ന്ന് സിനിമാ ചിത്രീകരണം നിര്‍ത്തിവെച്ചു.

ചേതന്‍, ചിരഞ്ജീവി സര്‍ജ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാനതാരങ്ങള്‍. സംഭവസമയത്ത് ഇരുവരും സ്ഥലത്തുണ്ടായിരുന്നില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News