“ആടുതോമയെ വെച്ച് ആരും സിനിമ ഇറക്കില്ല, ഇറക്കാന്‍ ഞാന്‍ സമ്മതിക്കില്ല, സ്ഫടികം ഒന്നേയുള്ള, അത് എന്റേതാണ്” : സംവിധായകന്‍ ഭദ്രന്‍

ഇന്ന് പുറത്തിറങ്ങിയ സ്ഫടികം 2 ഇരുമ്പന്‍ എന്ന ചിത്രത്തിന് എതിരെ വ്യാപക പ്രതിഷേധം ആണ് നടക്കുന്നത്. ബിജു ജെ കട്ടക്കല്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

സ്ഫടികം എന്ന ചിത്രത്തെ വികലമാക്കുകയാണ് ഇതെന്നാണ് ആരാധകര്‍ പറയുന്നത്. ഇപ്പോള ചിത്രത്തിനെതിരെ രംഗത്ത് എത്തിയിരിക്കുകയാണ് സ്ഫടികത്തിന്റെ സംവിധായകന്‍ ഭദ്രന്‍. സ്ഫടികം എന്ന പേര് ഉപയോഗിക്കുകയാണെങ്കില്‍ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നാണ് ഭദ്രന്‍ പറയുന്നത്.

സ്ഫടികം ഒന്നേയുള്ള, അത് എന്റേതാണ്.. ആ പേരില്‍ സിനിമ എടുക്കാന്‍ അനുവാദം കൊടുത്തിട്ടില്ല.
സ്ഫടികം സിനിമയുമായി ബന്ധപ്പെട്ട ഒരു റഫറന്‍സും ഈ സിനിമയില്‍ ഉണ്ടാകാന്‍ പാടില്ല. ആടുതോമയുടെ മകന്‍ ഇരുമ്പന്‍ സണ്ണി എന്ന അവകാശവാദവുമായി ആരും സിനിമ എടുക്കേണ്ട. ആടുതോമയെ വെച്ച് ആരും സിനിമ ഇറക്കില്ല, ഇറക്കാന്‍ ഞാന്‍ സമ്മതിക്കില്ല. അതിനായി ആരും മിനക്കടേണ്ട. അദ്ദേഹം പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News