ഐപിഎല്‍: മുംബൈക്കെതിരെ രാജസ്ഥാന് 177 റണ്‍സ് വിജയലക്ഷ്യം

ചണ്ഡീഗഡ്: ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ മുംബൈ ഇന്ത്യന്‍സ് നിശ്ചിത ഇരുപത് ഓവറില്‍ 176 റണ്‍സ് എടുത്തു. 14 പന്തില്‍ 9 റണ്‍സെടുത്ത ലോകേഷ് രാഹുലും 15 പന്തില്‍ 22 റണ്‍സുമായി ക്രിസ് ഗെയ്ലുമാണ് ക്രീസില്‍. നേരത്തെ ടോസ് നേടിയ കിംഗ്സ് ഇലവന്‍ പഞ്ചാബ് ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു.

കൊല്‍ക്കത്തക്കെതിരെ കഴിഞ്ഞ മത്സരം കളിച്ച ടീമില്‍ ഒരു മാറ്റവുമായാണ് പഞ്ചാബ് ഇറങ്ങിയത്. വരുണ്‍ ആരോണിന് പകരം മുരുഗന്‍ അശ്വിന്‍ പഞ്ചാബിന്റെ അന്തിമ ഇലവനിലെത്തി.

ബംഗലൂരുവിനെതിരെ കഴിഞ്ഞ മത്സരം ജയിച്ച ടീമില്‍ മാറ്റമൊന്നും വരുത്താതെയാണ് മുംബൈ ഇറങ്ങുന്നത്. സൂര്യകുമാര്‍ യാദവിന് പകരം ഇഷാന്‍ കിഷന് അവസരം നല്‍കുമെന്ന് കരുതിയെങ്കിലും മുംബൈ സൂര്യകുമാര്‍ യാദവിനെ തന്നെ നിലനിര്‍ത്തി.

ഐപിഎല്ലില്‍ രാജസ്ഥാനെതിരായ ആദ്യ മത്സരം വിവാദങ്ങളുടെ അകമ്പടിയോടെ ജയിച്ച പഞ്ചാബ് രണ്ടാം മത്സരത്തില്‍ കൊല്‍ക്കത്തയോട് തോറ്റിരുന്നു. മുംബൈ ആകട്ടെ ഡല്‍ഹിയോട് ആദ്യ മത്സരം തോറ്റെങ്കിലും വിവാദ നോ ബോളില്‍ ബംഗലൂരുവിനെതിരെ ജയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here