വിഎന്‍ വാസവന് കടുത്തുരുത്തിയില്‍ ഉജ്ജ്വല വരവേല്‍പ്പ്; വെയിലിനെ തോല്‍പ്പിച്ച് അണപൊട്ടിയ ആവേശവുമായി സ്വീകരണ കേന്ദ്രങ്ങള്‍

കോട്ടയം ലോക്സഭാ മണ്ഡലത്തിലെ ഇടതുസ്ഥാനാര്‍ത്ഥി വി എന്‍ വാസവന് കടുത്തുരുത്തിയില്‍ ഉജ്ജ്വല വരവേല്‍പ്പ്.

മീനവെയിലിനെ തോല്‍പ്പിച്ച് അണപൊട്ടിയ ആവേശവുമായി സ്വീകരണ കേന്ദ്രങ്ങള്‍.

കാര്‍ഷികകേന്ദ്രമായ കടുത്തുരുത്തിയുടെ കിഴക്കന്‍ മേഖലയില്‍ കണികൊന്നപ്പൂക്കളും കാര്‍ഷിക വിഭവങ്ങളും നല്‍കിയാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വിഎന്‍ വാസവനെ ജനങ്ങള്‍ സ്വീകരിച്ചത്.

സ്വീകരണ കേന്ദ്രങ്ങളിലേക്ക് ഒഴുകിയെത്തിയ കര്‍ഷകര്‍ക്കും കര്‍ഷകത്തൊഴിലാളികള്‍ക്കും തൊഴിലുറപ്പ് തൊഴിലാളികള്‍ക്കും കൈ ഉയര്‍ത്തി സ്ഥാനാര്‍ത്ഥിയുടെ അഭിവാദ്യം.

തെരഞ്ഞെടുപ്പിന്റെ പ്രാധാന്യം ഓര്‍മിപ്പിച്ച് സ്വീകരണത്തിന് നന്ദി രേഖപ്പെടുത്തി അടുത്ത സ്വീകരണ കേന്ദ്രത്തിലേക്ക്.പ്രതിസന്ധിയിലായ കര്‍ഷകര്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച നിലപാടുകള്‍ എല്‍ഡിഎഫിന് അനുകൂലമാകുമെന്ന് വിഎന്‍ വാസവന്‍ പറഞ്ഞു.

പാലാഴി റബര്‍ ഫാക്ടറിയുടെ പേരില്‍ കേരളാ കോണ്‍ഗ്രസ് കര്‍ഷകരെ വഞ്ചിച്ചതും എംപിയുടെ ഒളിച്ചോട്ടവും മണ്ഡലത്തിലെ വികസന മുരടിപ്പും കടുത്തുരുത്തി മണ്ഡലത്തിലെ വോട്ടര്‍മാര്‍ക്കിടയില്‍ സജീവ ചര്‍ച്ചയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here