വയനാട്ടില്‍ വിജയിച്ചാലും രാഹുല്‍ മണ്ഡലം നിലനിര്‍ത്തില്ല; അമേഠി കര്‍മ്മ ഭൂമി

ദില്ലി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വയനാട്ടില്‍ വിജയിച്ചാലും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മണ്ഡലം നിലനിര്‍ത്തില്ല.

അമേഠിയില്‍ നിന്നുള്ള എംപിയായി തുടരുമെന്ന് രാഹുല്‍ ഒരു ഹിന്ദി ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. വിജയിച്ചാല്‍ രാഹുല്‍ വയനാട് നിലനിര്‍ത്തുമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പോലും കരുതുന്നില്ല.

വയനാട്ടില്‍ മത്സരിച്ചു വിജയിച്ചാലും മണ്ഡലം നിലനിര്‍ത്തില്ലെന്ന് രാഹുല്‍ ഗാന്ധി നേരത്തെ സൂചനകള്‍ നല്‍കിയിരുന്നു. മാര്‍ച്ച് 29ന് ഒരു ഹിന്ദി ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ താന്‍ ഉത്തര്‍പ്രദേശിലെ എംപി ആയി തുടരുമെന്നായിരുന്നു രാഹുലിന്റെ പ്രതികരണം.

അമേഠിയാണ് തന്റെ കര്‍മ്മ ഭൂമി എന്നായിരുന്നു രാഹുലിന്റെ പ്രതികരണം. രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചുകൊണ്ട് നടത്തിയ വാര്‍ത്താ സമ്മേളനത്തിലും കോണ്‍ഗ്രസ് വ്യക്തമാക്കുന്നതും രാഹുല്‍ വയനാട് നിലനിര്‍ത്താന്‍ ഉദ്ദേശിക്കുന്നില്ല എന്ന് തന്നെയാണ്.

രാഹുല്‍ മണ്ഡലം നിലനിര്‍ത്തില്ലെന്ന് ഇപ്പോള്‍ സൂചിപ്പിച്ചാല്‍ തിരിച്ചടിയാകുന്നതിനാല്‍ തന്ത്രപൂര്‍വമായാണ് കോണ്‍ഗ്രസിന്റെ മറുപടി.

കേരളത്തില്‍ മത്സരിക്കാന്‍ രാഹുല്‍ ഗാന്ധി എത്തുമ്പോഴും വിജയിച്ചുകഴിഞ്ഞാല്‍ മണ്ഡലം നിലനിര്‍ത്തുമെന്ന് പറയാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ പോലും ധൈര്യപ്പെടില്ലെന്നുറപ്പ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here