വാര്‍ക്കപ്പണി വലിയ അധ്വാനവും ക്രിയാത്മകതയും ചേര്‍ന്ന ഒന്നാണ്, ഇമ്മാതിരി ആളുകള്‍ക്ക് വന്ന് ചേരാനുള്ള ഒന്നല്ല അത് ; സ്ഫടികം 2 വിനെതിര വൈറലാകുന്ന കുറിപ്പ്‌

മലയാളത്തിലെ ഒരു എവര്‍ഗ്രീന്‍ ചിത്രമാണ് സ്ഫടികം. ക്ലാസും മാസും കൂട്ടികലര്‍ത്തി ഒരുക്കിയ ചിത്രം മോഹന്‍ലാല്‍ എന്ന നടന്റെ അഭിനയപാടവം മുഴുവന്‍ പുറത്തെത്തിച്ച ഒന്നാണ്.

ഇപ്പോള്‍ ചിത്രത്തിന്റെ രണ്ടാം പതിപ്പെന്ന രീതിയില്‍ ഒരു ചിത്രം പുറത്തു വരുന്നുണ്ട്. സ്ഫടികം 2 ഇരുമ്പന്‍ എന്നാണ് ചിത്രത്തിന്റെ പേര്. ഇന്നലെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ടീസറിന് വിമര്‍ശനം ആണ് ലഭിക്കുന്നത്. ഇപ്പോള്‍ ചത്രത്തിനെതിരെ രംഗത്ത് എത്തിയിരിക്കുകയാണ് ആളൊരുക്കം എന്ന ചിത്രത്തിന്റെ സംവിധായകനായ വി സി അഭിലാഷ്.

അഭിലാഷിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

സ്ഫടികം സിനിമയ്ക്ക് ഒരു രണ്ടാം ഭാഗം ഇറങ്ങാൻ പോകുന്നത്രെ..!

ആടുതോമയെ ജനഹൃദയങ്ങളിലേക്ക് ഇറക്കിവിട്ട സംവിധായകൻ ഭദ്രന്റെ അനുമതി
ഈ ചിത്രത്തിനില്ലെന്ന് മാത്രമല്ല, അദ്ദേഹം ഇത് പാടില്ലെന്ന് കർശനമായി താക്കീത് ചെയ്തിരുന്നതുമാണ്.

എന്നിട്ടും താരതമ്യേനെ നവാഗതനായ ഒരാളാണ് ഈ തോന്ന്യാസത്തിന് ഇറങ്ങിയിരിക്കുന്നത്.

ഭദ്രൻ എന്ന സംവിധായക പ്രതിഭയുടെ സർഗാത്മകതയാണ് സ്ഫടികം എന്ന സിനിമയുടെ അസ്ഥിത്വം. അദ്ദേഹം അരുതെന്ന് പറഞ്ഞിട്ടും ആ വാക്കുകൾ അവഗണിച്ച് ആ കുട്ടിസംവിധായകൻ രണ്ടാം സ്ഫടികവുമായി മുന്നോട്ട് പോവുകയാണെങ്കിൽ അതിനെതിരെ നമ്മൾ ചലച്ചിത്ര പ്രേമികൾ പ്രതികരിക്കേണ്ടതുണ്ട്.

ആടുതോമയുടെ മകനും ഗുണ്ടയായിരിക്കും എന്ന ഈ പുതു സംവിധായകന്റെ സങ്കൽപം തന്നെ ഒരു കാരണവശാലും ‘ഈ ടൈപ്പ് ഐറ്റങ്ങൾ’ പുറം ലോകം കാണാൻ പാടില്ല എന്ന വാദം ശക്തമാക്കാൻ പോന്ന ഒന്നാണ്.

ഈ പ്രവണത അവസാനിപ്പിക്കുക തന്നെ ചെയ്യണം. ക്ലാസിക്കുകൾ ക്ലാസിക്കുകളായി തുടരണം. അല്ലാതെ അവയുടെ തുടർച്ചയായി ആട്ടിൻകാട്ടങ്ങളല്ല ഉണ്ടാവേണ്ടത്.

ഭദ്രൻ സർ നിയമപോരാട്ടത്തിനൊരുങ്ങുകയാണ്.
അദ്ദേഹത്തിന് ആദരപൂർവം വിജയാശംസകളും പിന്തുണയും നേരുന്നു.

ഇത്രയും കൂടി: ഈ കോമാളിത്തത്തിന്റെ വരവറിയിച്ച് ഒരു ടീസർ പടച്ചിറക്കിയിട്ടുണ്ട്. അതിന് താഴെ ഈ സംവിധായകനോട് “വല്ല വാർക്കപ്പണിയ്ക്കും പൊയ്ക്കൂടെടോ!”- എന്ന് ഒരു പ്രേക്ഷകൻ പ്രതികരിച്ച് കണ്ടു.

ആ പ്രേക്ഷക സുഹൃത്തിനോട് പറയാനുള്ളത്, വാർക്കപ്പണി വലിയ അധ്വാനവും ക്രിയാത്മകതയും ചേർന്ന ഒന്നാണ്. ഇമ്മാതിരി ആളുകൾക്ക് വന്ന് ചേരാനുള്ള ഒന്നല്ല അത്!

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News