രണ്ട് സെഞ്ച്വറികളുടെ മികവില്‍ ബാംഗ്ലൂരിനെതിരായ മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരബാദിന് കൂറ്റന്‍ സ്‌കോര്‍.
ടോസ് നേടി ബൗളിങ് തിരഞ്ഞെടുത്ത ബാംഗ്ലൂരിന്‌റെ തീരുമാനം തെറ്റായി മാറുകയായിരുന്നു. ഹൈദരബാദിന് വേണ്ടി ജോണി ബെയര്‍സ്‌റ്റോയും, ഡേവിഡേ വാര്‍ണറുമാണ് സെഞ്ച്വറി നേടിയത്.
ബെയര്‍സ്‌റ്റോ 56 പന്തില്‍ 7 സിക്‌സറിന്റെ അകമ്പടിയോടെ 114 റണ്‍സ് നേടിയപ്പോള്‍, ഡേവിഡ് വാര്‍ണര്‍ 55 പന്തില്‍ 101 റണ്‍സും നേടി. ഇവരുടെ മികവില്‍ 2 വിക്കറ്റ് നഷ്ടത്തില്‍ ഹൈദരബാദ് 231 റണ്‍സ് നേടി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here