ധോണി രക്ഷകനായി; ഉയര്‍ത്തെഴുന്നേറ്റ് ചെന്നൈ

ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരായ ഐപിഎല്‍ മത്സരത്തില്‍ രാജസ്ഥാന് 176 റണ്‍സ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത ചെന്നൈ തകര്‍ച്ചയോടെ ആണ് ആരംഭിച്ചത്.

27 റണ്‍സെടുക്കുന്നതിനിടയില്‍ അവര്‍ക്ക് ആദ്യ മൂന്ന് വിക്കറ്റ് നഷ്ടമായിരുന്നു. അവിടെ നിന്നുമാണ് ഒരു ഫീനിക്‌സ് പക്ഷിയെ പോലെ അവര്‍ ഉയര്‍ത്തെഴുന്നേറ്റത്. 46 പന്ത് നേരിട്ട് 75 റണ്‍സ് നേടിയ ധോണിയാണ് ചെന്നൈയുടെ രക്ഷകനായത്.

അവസാന മൂന്ന് ഓവറില്‍ ചെന്നൈ നേടിയത് 60 റണ്‍സാണ്. 4 ഫോറും 4 സിക്‌സും നേടിയാണ് ധോണി നിറഞ്ഞാടിയത്. 17 റണ്‍സ് വിട്ട് കൊടുത്ത് 2 വിക്കറ്റ് നേടിയ ആര്‍ച്ചര്‍ മാത്രമാണ് തല്ലു വാങ്ങാതിരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News