യുവാവുമായി സൗഹൃദത്തിലായതിന്റെ പേരില്‍ അച്ഛന്‍ മകളെ കൊന്നു; ശരീരം കത്തിച്ചതിന് ശേഷം മകളെ കാണാന്‍ ഇല്ലെന്ന നാടകവും

കൊളേജില്‍ യുവാവുമായി സൗഹൃദത്തിലായതിന്റെ പേരില്‍ അച്ഛന്‍ മകളെ കൊന്നതിന് ശേഷം കത്തിച്ചു. ദുരഭിമാനക്കൊലയുടെ ഭാഗമാണഅ ഇതെന്നാണ് പ്രാഥമിക നിഗമനം.

സംഭവത്തില്‍ അച്ഛന്‍ ശ്രീരംഗ് സായ്, അമ്മയുടെ സഹോദരന്‍ രാജേന്ദ്ര ജഗന്‍നാഥ്, ധ്യാന്‍ദേവ് ജഗന്നാഥ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.

പെണ്‍കുട്ടി സുഹൃത്തുമായി സ്ഥിരം ചാറ്റ് ചെയ്യാറുണ്ടായിരുന്നുവെന്നും ഇയാളുടെ കൂടെ ബൈക്കില്‍ കോളേജില്‍ പോകുന്നതും പിതാവ് ശ്രദ്ധിച്ചിരുന്നു എന്ന് പൊലീസ് പറയുന്നു. മകളോട് ബന്ധം അവസാനിപ്പിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടിരുന്നു.

പക്ഷേ അവര്‍ അടുപ്പം തുടര്‍ന്ന് പോവുകയും ഇത് പെണ്‍കുട്ടിയുടെ മരണത്തില്‍ കലാശിക്കുകയും ചെയ്തു. മകളെ ശ്വാസം മുട്ടിച്ച് കൊന്നതിന് ശേഷം അമ്മാവന്മാരുടെ സഹായത്തോടെ ശരീരം കത്തിക്കുകയും ചെയ്തു. ഇതിന് ശേഷം ഇവര്‍ പെണ്‍കുട്ടിയെ കാണാന്‍ ഇല്ലെന്ന് പൊലീസില്‍ പരാതിയും നല്‍കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News