പൊന്നാനിയില്‍ ആവേശ തിരയിളക്കി ഇടത് വലത് മുന്നണികളുടെ പ്രചരണം

പൊന്നാനിയില്‍ ആവേശ തിരയിളക്കി ഇടത് വലത് മുന്നണികളുടെ പ്രചരണം. എല്‍ ഡി എഫ് പ്രചരണത്തിന് ചൂട് പകരാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് പൊന്നാനിയില്‍ എത്തും.

മൂന്നാം റൗണ്ട് പര്യടനം തുടരുന്ന എല്‍ ഡി എഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി പി വി അന്‍വര്‍ നാളെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും. യു ഡി എഫ്, എന്‍ ഡി എ സ്ഥാനാര്‍ത്ഥികളും പ്രചരണ രംഗത്ത് സജീവമാണ്.

പൊന്നാനിയില്‍ മാറ്റത്തിനായി വോട്ട് തേടുന്ന എല്‍ ഡി എഫ് പ്രചരണ രംഗത്ത് ഏറെ മുന്നിലാണ്. സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന പി വി അന്‍വര്‍ മൂന്നാം വട്ട മണ്ഡല പര്യടനം തുടരുന്നു. നാളെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും. ഹൃദ്യമായ സ്വീകരണമാണ് മണ്ഡലത്തിലുടനീളം അന്‍വറിന് ലഭിക്കുന്നത്.

ഡഉഎ സ്ഥാനാര്‍ത്ഥി ഇ.ടി മുഹമ്മദ് ബഷീര്‍ രണ്ടാം റൗണ്ട് പ്രചരണത്തിലാണ്. ഞായറാഴ്ച തിരൂരങ്ങാടി അസംബ്ലി മണ്ഡലത്തില്‍ പര്യടനം നടത്തി. വൈകീട്ട് റോഡ് ഷോയും നടന്നു.

പൊന്നാനിയിലെ എന്‍ ഡി എ സ്ഥാനാര്‍ത്ഥി വി ടി രമ മണ്ഡലത്തില്‍ രണ്ടാം ഘട്ട പ്രചരണം തുടരുന്നു

തെരഞ്ഞെടുപ്പിന് 22 ദിവസം ശേഷിക്കെ അട്ടമറി വിജയം നേടാന്‍ എല്‍ ഡി എഫും, മണ്ഡലം നിലനിര്‍ത്താന്‍ യു ഡി എഫും പൊന്നാനിയില്‍ തീവ്ര പ്രചരണത്തിലാണ്. വോട്ട് വര്‍ധിപ്പിക്കുക എന്ന ലക്ഷ്യവുമായാണ് എന്‍ ഡി എ പ്രചരണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News