കന്നഡ സിനിമയിലെ ഏറ്റവും വലിയ ഹിറ്റുകളില്‍ ഒന്നാണ് കെജിഎഫ്. തിയേറ്ററുകളില്‍ വമ്പന്‍ വിജയം നേടിയ ചിത്രം ഇപ്പോള്‍ വാര്‍ത്തകളില്‍ നിറഞ്ഞ് നില്‍ക്കുന്നത് ഒരു ഭീഷണി സന്ദേശത്തിന്റെ പേരിലാണ്.

ചിത്രത്തിന്റെ ടെലിവിഷന്‍ പ്രീമിയര്‍ നടക്കുന്ന സമയത്ത് വൈദ്യുതി മുടങ്ങിയാല്‍ ഇലക്ട്രിസിറ്റി ഓഫിസിന് തീ വയ്ക്കും എന്നാണ് ഒരു ആരാധകന്റെ ഭീഷണിസന്ദേശം.

മാംഗ്ലൂര്‍ ഇലക്ട്രിസിറ്റി സപ്ലൈ കമ്പനി ലിമിറ്റഡിന്റെ ഷിവമോഗയിലെ ഭദ്രാവതിയിലുള്ള ഓഫീസിലാണ് ഭീഷണിസന്ദേശം എത്തിയത്.

കര്‍ണാടക മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമിയുടെ രാഷ്ട്രീയസ്വാധീനത്തിന് വഴങ്ങി വൈദ്യുതി മുടക്കിയാല്‍ നിങ്ങള്‍ ബാക്കിയുണ്ടാവില്ല. നിങ്ങളുടെ ഓഫീസും അവിടെയുണ്ടാവില്ല. അത് ഞങ്ങള്‍ കത്തിക്കും