കോഴിക്കോട്: നഗരത്തില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ യുവതിയെ മരിച്ച നിലയില്‍ റോഡരികില്‍ കണ്ടെത്തി.

കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റിന് സമീപത്തെ റോഡരികില്‍ രാവിലെ ഒമ്പതോടെയാണ് കണ്ടെത്തിയത്. മൈസൂര്‍ സ്വദേശി ഷാലുവാണ് മരിച്ചതെന്ന് പറയുന്നു.

ട്രാന്‍സ്‌ജെന്‍ഡര്‍ ആളുകള്‍ സ്ഥിരമായി ഒത്തുചേരാറുള്ള സ്ഥലത്താണ് മരിച്ചുകിടക്കുന്നത്.

തന്നെ ആരോ നിരന്തരം ഉപദ്രവിക്കുന്നു എന്ന് പരാതിപ്പെട്ട് കോഴിക്കോട്ടെ ട്രാന്‍സ്‌ജെഡര്‍ ആക്റ്റിവിസ്റ്റ് സിസിലിയെ ഫോണില്‍ വിളിച്ചിരുന്നതായി വിവരം കിട്ടിയിട്ടുണ്ട്.

മൈസൂര്‍ സ്വദേശിയെങ്കിലും ഇവര്‍ സ്ഥിരമായി താമസിക്കുന്നത് കണ്ണൂരിലാണ്.