ദില്ലി: ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി വയനാട്ടില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായാണ് തുഷാറിന്റെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചത്.

രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കാന്‍ തീരുമാനിച്ചതിനാലാണ് നിലവിലെ ബിഡിജെഎസ് സ്ഥാനാര്‍ത്ഥി പൈലി വാത്യാട്ടിനെ പിന്‍വലിക്കാന്‍ തീരുമാനിച്ചത്.

എന്നാല്‍ തൃശൂര്‍ സീറ്റില്‍ ആര് മത്സരിക്കുമെന്നോ, സീറ്റ് ബിജെപി ഏറ്റെടുക്കുമോ എന്ന് വ്യക്തമാക്കിയിട്ടില്ല.