‘ഇരിക്കുന്ന കൊമ്പ് മുറിക്കുന്ന ഈ ബുദ്ധിയെയാണ് ഞാന്‍ അന്ന് അമൂല്‍ ബേബി എന്ന് വിളിച്ചത്; ആ വിളി ഇന്നും പ്രസക്തമാണ്’: വിഎസ്

ഇരിക്കുന്ന കൊമ്പിൽ കോടാലി വക്കുവന്ന ബുദ്ധിയാണ് രാഹുലിനെന്ന് ഭരണപരിഷ്കാര കമ്മീഷൻ ചെയർമാൻ വി എസ് അച്യുതാനന്ദൻ.

ബി ജെ പിക്കെതിരെ വിശാല മുന്നണി വേണമെന്ന് പറയുകയും എന്നാൽ ആ മുന്നണിയെ തകർക്കുന്ന സമീപനവുമാണ് രാഹുൽ സ്വീകരിക്കുന്നത്.

ഇന്ത്യ നേരിടുന്നത് ബി ജെ പി എന്ന വലിയ വിപത്തിനെയാണ്.എന്നാൽ രാഹുൽ വയനാടൻ ചുരം കയറി വരുന്നത് ഇടതുപക്ഷത്തോട് മൽസരിക്കാനാണെന്നും വി എസ് ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.

ഇന്ത്യൻ രാഷ്ട്രീയത്തിന്റെ ഗതിവിഗതികൾ മനസിലാക്കാതെ ശിശുസഹജമായ വൈകാരികതയോടെയാണ് രാഹുൽ സാഹചര്യങ്ങളെ സമീപിക്കുന്നതെന്നും വി എസ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News