ഐപിഎല്ലില്‍ കിംഗ്സ് ഇലവന്‍ പഞ്ചാബിനെതിരെ ഡല്‍ഹി ക്യാപിറ്റല്‍സിന് 167 റണ്‍സിന്റെ വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ആദ്യം ക്രീസിലിറങ്ങിയ പഞ്ചാബ് 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 166 റണ്‍സെടുത്തു.

ക്രിസ് ഗെയ്‌ല്‍ ഇല്ലാതെ ഇറങ്ങിയ പഞ്ചാബിന് സ്കോര്‍ ബോര്‍ഡില്‍ 15 റണ്‍സെത്തിയപ്പോഴെ ആദ്യ വിക്കറ്റ് നഷ്ടമായി.

എട്ടാം ഓവറില്‍ മൂന്ന് വിക്കറ്റിന് 58 റണ്‍സ് എന്ന നിലയില്‍ പരുങ്ങിയ പഞ്ചാബിനെ 39 റണ്‍സെടുത്ത സര്‍ഫ്രാസ് ഖാനും,43 റണ്‍സെടുത്ത ഡേവിഡ് മില്ലറും ചേര്‍ന്നാണ് ഭേതപ്പെട്ട നിലയില്‍ എത്തിച്ചത്.

ഡല്‍ഹിക്കായി ക്രിസ് മോറിസ് മൂന്ന് വിക്കറ്റ് വീഴ്ത്തി. മറുപടി ബാറ്റിങ്ങ് ആരംഭിച്ച ഡല്‍ഹി ഒടുവില്‍ വിവരം ലഭിക്കുമ്പോൾ ഒരു വിക്കറ്റ് നഷ്ടത്തില്‍ നാല്‍പ്പത്തിനാല് റണ്‍സെന്ന നിലയിലാണ്.