വോട്ടര്‍ ബോധവത്കരണവുമായി ട്രെയിനുകള്‍

വോട്ടര്‍ ബോധവത്കരണവുമായി ട്രെയിനുകള്‍. തിരുവനന്തപുരത്ത് നിന്നും ദില്ലി വരെ പോകുന്ന കേരള ഇതിലൂടെ ഇലക്ഷന്‍ എക്‌സ്പ്രസാകുകയാണ്. എല്ലാവരും വോട്ട് ചെയ്യണമെന്ന സന്ദേശവും തിരഞ്ഞെടുപ്പിന്റെ പ്രാധാന്യവും ട്രെയിനുകള്‍ വിളിച്ചോതും.

തിരുവനന്തപുരം ന്യൂദില്ലി കേരള എക്‌സപ്രസ് ഇനി പൊതുതെരഞ്ഞെടുപ്പ് കഴിയും വരെ ഇലക്ഷന്‍ എക്‌സ്പ്രസ്സാണ്.

എല്ലാവരും വോട്ട് ചെയ്യണമെന്ന സന്ദേശവും തെരഞ്ഞെടുപ്പിന്റെ പ്രാധാന്യവും വ്യക്തമാക്കുന്ന സ്റ്റിക്കറുകള്‍ പതിച്ചാണ് കേരള എക്‌സ്പ്രസ് പുതിയ ഓട്ടം തുടങ്ങിയത്.

തിരുവനന്തപുരം റെയില്‍വേ സ്‌റ്റേഷനില്‍ നടന്ന ചടങ്ങില്‍ ചീഫ് ഇലക്ട്രല്‍ ഓഫീസര്‍ ടിക്കാറാം മീണ കേരള എക്‌സ്പ്രസ് ഫഌഗ് ഓഫ് ചെയ്തു. വോട്ടര്‍ ബോധവത്കരണ പരിപാടിയായ സ്വീപിന്റെ ഭാഗമായി തെരഞ്ഞെടുപ്പ് കമ്മീഷനും ഇന്ത്യന്‍ റെയില്‍വേയും ധാരണയിലെത്തിയത് പ്രകാരമാണ് മാറ്റം.

കേരള എക്്‌സ്പ്രസിന് പുറമെ ഹിമസാഗര്‍ എക്‌സ്പ്രസ്, ഹൗറ എക്‌സ്പ്രസ്, ഗുവാഹാട്ടി എക്‌സ്പ്രസ് എന്നീ നാലു ട്രെയിനുകളാണ് പ്രചാരണ പരിപാടിയുടെ ഭാഗമാവുക. വോട്ടര്‍ ഹെല്‍പ്‌ലൈന്‍ നമ്പറായ 1950വും ഓരോ സംസ്ഥാനത്തെയും ഇലക്ഷന്‍ ഐക്കണുകളുടെ സന്ദേശങ്ങളും ഇതോടൊപ്പമുണ്ടാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News