ലൂസിഫറിന്റെ രണ്ടാംഭാഗം ഉടന്‍? സത്യാവസ്ഥ ഇങ്ങനെ….

സമീപകാലത്തായി മലയാളത്തില്‍ നിന്നും ഏറെ കളക്ഷന്‍ നേടിയ സിനിമയാണ് പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫര്‍. അതിവേഗം 60 കോടി ക്ലബ്ബിലെത്തിയിരിക്കുകയാണ് മോഹന്‍ലാല്‍ ചിത്രമായ ലൂസിഫര്‍. രണ്ടാം ഭാഗത്തിനുള്ള സാധ്യതകള്‍ നിലനിര്‍ത്തിയാണ് ലൂസിഫര്‍ അവസാനിപ്പിക്കുന്നത്. അമ്പത് കോടി ക്ലബ്ബില്‍ ചിത്രമെത്തിയതിന് പിന്നാലെ ലൂസിഫറിന്റെ തിരക്കഥാകൃത്ത് മുരളീ ഗോപി ഇട്ട പോസ്റ്റാണ് ചര്‍ച്ചകളിലേക്ക് കാര്യങ്ങളെത്തിച്ചത്. ഇത്രയും വലിയ വിജയത്തിന് നന്ദി.. കൂടുതല്‍ വരാനുണ്ട്… ഇന്‍ഷാ അള്ളാ… എന്നായിരുന്നു മുരളിയുടെ പോസ്റ്റ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here