റഫേല്‍ ഇടപാടിനെക്കുറിച്ചുള്ള പുസ്തകത്തിന്‍റെ പ്രകാശനം തടഞ്ഞ് തിരഞ്ഞെടുപ്പ് കമ്മീഷന്‍

ഇന്ത്യയും ഫ്രാന്‍സും തമ്മിലുള്ള റാഫേല്‍ യുദ്ധ വിമാനത്തിന്‍രെ ഇടപാടുകളെ സംബന്ധിച്ച് എസ്. വിജയന്റെ എ‍ഴുതിയ റഫേല്‍: ദ സ്‌കാം ദാറ്റ് റോക്കട് ദ നാഷന്‍ എന്ന പുസ്തകത്തിന്റെ പ്രകാശനം തിരഞ്ഞെടുപ്പ് കമ്മീഷന്‍ തടഞ്ഞു.

പുസ്തകം പ്രകാശനം ചെയ്യുന്നത് തിരഞ്ഞെടുപ്പ് ചട്ട ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രകാശനം തടഞ്ഞത്.

റാഫേല്‍ സംബന്ധിച്ച ഇടപാടുകളിലെ അ‍ഴിമതി പുറത്തു കൊണ്ടു വന്ന ദി ഹിന്ദു പത്രത്തിന്‍റെ ചെയര്‍മാനും മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനുമായ എന്‍.റാമായിരുന്നു പുസ്തകം പ്രകാശനം ചെയ്യാനിരുന്നത്.

ഭാരതി പബ്ലിക്കേഷന്‍ പുറത്തിറക്കുന്ന പുസ്തകത്തിന്‍റെ പ്രകാശനം ഓഫീസില്‍ തന്നെയായിരുന്നു നടത്താന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ പ്രകാശനത്തിന് മുമ്പ് പുസ്തകങ്ങള്‍ പിടിച്ചെടുക്കുകയായിരുന്നു.

എന്നാല്‍ നിയന്ത്രണം നിയമവിരുദ്ധമെന്ന് ദ ഹിന്ദു പത്രം ചെയര്‍മാന് എന്.റാം പ്രതികരിച്ചു.
പുസ്തകങ്ങള്‍ പിടിച്ചെടുത്തതിനെതിരെ പരാതി നല്‍കുമെന്ന് അധികൃതര്‍ പ്രതികരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here