വിനോദ സഞ്ചാര സംഘത്തിന്‍റെ വാഹനം അപകടത്തില്‍പ്പെട്ടു; ഒരാള്‍ മരിച്ചു  – Kairalinewsonline.com
Kerala

വിനോദ സഞ്ചാര സംഘത്തിന്‍റെ വാഹനം അപകടത്തില്‍പ്പെട്ടു; ഒരാള്‍ മരിച്ചു 

മൂന്നാറിൽ വിനോദ സഞ്ചാരത്തിനെത്തിയ സംഘമാണ് അപകടത്തിൽ പ്പെട്ടത്

അടിമാലി പതിനാലാം മൈലിന് സമീപം ഉണ്ടായ വാഹനാപകടത്തിൽ ഒരാൾ മരിച്ചു. തൃശൂർ പഴയന്നൂർ സ്വദേശി കെ എം അബ്ദുൾ ഖാദറാണ് മരിച്ചത്.

മൂന്നാറിൽ വിനോദ സഞ്ചാരത്തിനെത്തിയ സംഘമാണ് അപകടത്തിൽ പെട്ടത്. അബ്ദുൽ ഖാദറും കുടുംബവും സഞ്ചരിച്ച കാർ കെഎസ്ആർടിസി ബസുമായി കൂട്ടിയിടിച്ചാണ് അപകടം

അബ്ദുൾ ഖാദറിന്റെ ഭാര്യക്ക് ഗുരുതരമായി പരിക്കേറ്റു.വാഹനത്തിൽ ഇവരുടെ രണ്ട് മക്കളും ഉണ്ടായിരുന്നു. മക്കൾ പരിക്കുകളോടെ രക്ഷപ്പെട്ടു.

To Top