കുവൈറ്റില്‍ ഒരു ലക്ഷത്തി ഇരുപതിനായിരം അനധികൃത താമസക്കാരുണ്ടെന്നു കണക്കുകള്‍

കുവൈറ്റില്‍ ഒരു ലക്ഷത്തി ഇരുപതിനായിരം അനധികൃത താമസക്കാരുണ്ടെന്നു കണക്കുകള്‍. രാജ്യത്ത് ഇപ്പോഴും ഒരു ലക്ഷത്തി ഇരുപതിനായിരം അനധികൃത താമസക്കാരുണ്ടെന്നു കുവൈറ്റ് ആഭ്യന്തര മന്ത്രാലയം പുറത്ത് വിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. ഇത് കഴിഞ്ഞ വര്‍ഷത്തേതില്‍ നിന്നും വര്‍ദ്ധിച്ചിട്ടുണ്ടെന്നെന്നും അധികൃതര്‍ സൂചിപ്പിക്കുന്നു.

കഴിഞ്ഞ വര്‍ഷം രാജ്യത്തുണ്ടായിരുന്ന ഒന്നര ലക്ഷം അനധികൃത താമസക്കാരില്‍ അന്‍പതിനായിരം പേര്‍ കുവൈറ്റ് അമീര്‍ പ്രഖ്യാപിച്ച മൂന്നു മാസത്തോളം നീണ്ട പൊതുമാപ്പ് പ്രയോജനപ്പെടുത്തി രാജ്യം വിടുകയോ താമസരേഖകള്‍ പുതുക്കി തങ്ങുകയോ ചെയ്തിരുന്നു.

എന്നാല്‍ പുതിയ കണക്കനുസരിച്ച് ഒരു വര്‍ഷം കൊണ്ട് ഇരുപതിനായിരം അനധികൃത താമസക്കാരുടെ വര്‍ധനവാണ് ഉണ്ടായിട്ടുള്ളത്. ഈയടുത്ത ദിവസങ്ങളായി അനധികൃത താമസക്കാരെ കണ്ടെത്തുന്നതിനും അവരവരുടെ രാജ്യങ്ങളിലേക്ക് തിരിച്ചയക്കുന്നതിനും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വ്യാപകമായ തിരച്ചിലാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ നടന്നു വരുന്നത്.

ഇങ്ങനെ തങ്ങുന്നവരില്‍ നൂറുക്കണക്കിന് ആളുകള്‍ പത്ത് വര്‍ഷത്തിലധികമായി ഒരു രേഖയുമില്ലാതെ താമസിക്കുന്നവരാണെന്നും അധികൃതര്‍ വ്യക്തമാക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News