കുവൈറ്റില്‍ ജോലി ചെയ്യുന്ന പ്രവാസികള്‍ തങ്ങളുടെ രാജ്യത്തേക്ക് അയക്കുന്ന പണത്തിന് നികുതി ചുമത്താനുള്ള നീക്കം വീണ്ടും സജീവമാകുന്നു

കുവൈറ്റില്‍ ജോലി ചെയ്യുന്ന പ്രവാസികള്‍ തങ്ങളുടെ രാജ്യത്തേക്ക് അയക്കുന്ന പണത്തിനുനികുതി ചുമത്താനുള്ള നീക്കം വീണ്ടും സജീവമാകുന്നു.

ദേശീയ അസംബ്ലിയുടെ ധനകാര്യ സമിതിയാണ് നികുതി നിര്‍ദ്ദേശത്തിന് പച്ചക്കൊടികാണിച്ചിരിക്കുന്നത്. അയക്കുന്ന പണത്തിനു അഞ്ചു ശതമാനം നികുതി ഈടാക്കാനുള്ള നീക്കം രാജ്യത്തെ ഭരണഘടനയെ ലംഘിക്കുന്നതല്ലെന്നാണ് സമിതിയുടെ കണ്ടെത്തല്‍.

നികുതി നടപ്പിക്കുക വഴി, രാജ്യത്തെ പൌരന്മാര്‍ക്കും വിദേശികള്‍ക്കും നല്‍കുന്ന തുല്യത സംബന്ധിച്ച ഭരണഘടന നല്‍കുന്ന പരിരക്ഷയുടെ ലംഘനമല്ലെന്നും സമിതി വിലയിരുത്തി.

കഴിഞ്ഞ ജനുവരിയില്‍ പാര്‌ലമെന്റ്‌റ് അംഗം സഫാ അല്‍ ഹാഷ്മിയാണ് നികുതി നിര്‍ദ്ദേശം പാര്‍ലമെന്റിനു മുന്‍പാകെ കൊണ്ടു വന്നത്. എന്നാല്‍ പാര്‌ലമെന്റ്‌റ് ഈ നിര്‍ദ്ദേശം തള്ളിക്കളയുകയായിരുന്നു.

കുവൈറ്റ് സെന്‍ട്രല്‍ ബാങ്ക് തുടക്കം മുതലേ നികുതി നിര്‍ദ്ദേശത്തിന്നെതിരാണ്.പ്രമുഖ ഇസ്ലാമിക പണ്ഡിതരും നികുതി നിര്‍ദ്ദേശത്തെ വിമര്‍ശിച്ചു രംഗത്ത് വരികയും ചെയ്തിരുന്നു. മതപരമായി നികുതി നടപ്പിലാക്കാന്‍ കഴിയില്ല എന്നാണ് ഇവരുരയര്‍ത്തുന്ന വാദം. പാര്‍ലമെന്റിന്റെനിയമകാര്യ സമിതിയും നികുതി നിര്‍ദ്ദേശത്തിന്നെതിരായ നിലപാടാണ് മുന്‍പ് സ്വീകരിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here