ഐപിഎല്‍ ഏറ്റവും വലിയ പോരാട്ടമാണ് എന്നും മുംബൈ ഇന്ത്യന്‍സ് – ചെന്നൈ സൂപ്പര്‍ കിങ്‌സ് മത്സരം. 2003ല്‍ ലീഗ് ആരംഭിച്ചതിന് ശേഷം ഇവര്‍ തമ്മിലുള്ള മത്സരം ഫാന്‍സിന് എന്നും ആവേശമാണ്. ഇരുവരുടെ ആരാധകര്‍ തമ്മിലുള്ള ശത്രുത തന്നെയാണ് മത്സരങ്ങളെ ഇത്രയും ആവേശത്തിലാക്കുന്നത്. ഐപിഎല്ലിലെ എല്‍ ക്ലാസിക്കോ എന്നറിയപ്പെടുന്ന മത്സരം ഇന്ന് വാങ്കഡേയിചല്‍ നടക്കും. രാത്രി എട്ടു മണി മുതല്‍ ആണ് മത്സരം ആരംഭിക്കുക.

ഇരു ടീമും 3 തവണ ഐപിഎല്‍ കിരീടത്തില്‍ മുത്തമിട്ടു കഴിഞ്ഞു. ഇതില്‍ മുംബൈ രണ്ടു തവണ കപ്പ് നേടിയതും ചെന്നൈയെ തകര്‍ത്തായിരുന്നു. ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള രണ്ടും ടീമുകളാണ് മുംബൈയും ചെന്നൈയും. കണക്കില്‍ നേരിയ മുന്നേറ്റം മുംബൈക്ക് ആണ്. ഇരു ടീമും 26 തവണ ഏറ്റുമുട്ടിയപ്പോള്‍ 14 പ്രാവശ്യം വിജയം മുംബൈക്ക് ഒപ്പം നിന്നു, ചെന്നൈ പന്ത്രണ്ട് തവണയും.

ഇന്ന് ധോണിയുടെ ചെന്നൈയും രോഹിത്തിന്റെ മുംബൈയും ഏറ്റുമുട്ടുമ്പോള്‍ തീപാറും എന്നതിന് യാതൊരും സംശയവുമില്ല. ഈ സീസണില്‍ കളിച്ച മൂന്ന് കളിയും വിജയിച്ചാണ് ചെന്നൈയുടെ വരവ്. മുംബൈ ആകട്ടെ കളിച്ച മൂന്ന് കളികളില്‍ രണ്ടിലും തോക്കുകയും ചെയ്തു.