കൊല്ലത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഒരു സംഘിയാണെന്ന ആക്ഷേപത്തിനു കാരണം കോണ്‍ഗ്രസ് പാര്‍ട്ടിക്കുപോലും നിരക്കാത്ത പ്രവര്‍ത്തനങ്ങള്‍ : കെ വരദരാജന്‍

കൊല്ലത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഒരു സംഘിയാണെന്ന ആക്ഷേപത്തിനു കാരണം കോണ്‍ഗ്രസ് പാര്‍ട്ടിക്കുപോലും നിരക്കാത്ത പ്രവര്‍ത്തനങ്ങള്‍ അദ്ദേഹത്തില്‍ നിന്നുണ്ടായതു കൊണ്ടാണെന്ന് കൊല്ലം ഇടതുമുന്നണി പാര്‍ലമെന്റ് കമ്മിറ്റി സെക്രട്ടറി കെ വരദരാജന്‍.

എല്‍ഡിഎഫ് അങനെ വിളിച്ചിട്ടില്ല ബിജെപി ബന്ധമുണ്ടെന്ന് പറഞ്ഞിട്ടുണ്ട്,അദ്ദഹത്തെ സംഘിയെന്ന് ആരെങ്കിലും കരുതിയാല്‍ തെറ്റുപറയാന്‍ കഴിയില്ലെന്നും കെ വരദരാജന്‍ പറഞ്ഞു….

ബിജെപിയുടെ സ്ഥാനാര്‍ഥി നിര്‍ണ്ണയത്തോടെ കൊല്ലത്തെ യുഡിഎഫ് സ്ഥാനാര്‍ഥിയെക്കുറിച്ച് എല്‍ഡിഎഫ് പറഞ്ഞതെല്ലാം സത്യമാണെന്ന് വ്യക്തമായിക്കഴിഞ്ഞു.

യുഡിഎഫ് സ്ഥാനാര്‍ഥി സംഘിയാണെന്ന് ആരോപണം എല്‍ഡിഎഫ് ഉന്നയിച്ചിട്ടില്ല. ബിജെപിയുമായി ബന്ധമുണ്ടെന്ന് ചൂണ്ടിക്കാട്ടുകയാണ് ചെയ്തത്.

യുഡിഎഫിന് പോലും ചേരാത്ത ചില പ്രവര്‍ത്തനങ്ങളിലൂടെയും നടപടികളിലൂടെയുമാണ് സംഘിയാണെന്ന് പ്രചരിക്കുന്നത്. അതിന് പിന്നില്‍ എല്‍ഡിഎഫല്ല. വ്യക്തിപരമായി ഒരു സ്ഥാനാര്‍ഥിയെയും എല്‍ഡിഎഫ് ആക്ഷേപിച്ചിട്ടില്ല.

ആര്‍.എസ്.പി ചിഹ്‌നം ഇന്ന് ത്രിവര്‍ണ പതാകക്കകത്താണെന്നും ജനപക്ഷത്തിന്റെ അടയാളമായ ചുവപ്പിലല്ലെന്നും ജനത്തിന് നന്നായി അറിയാമെന്ന് കെ വരദരാജന്‍ ചൂണ്ടികാട്ടി.

40 വര്‍ഷമായി എല്‍ഡിഎഫിന്റെ ഭാഗമായി നിന്നിട്ട് ഒരു സുപ്രഭാതത്തില്‍ മുന്നണിയെ വഞ്ചിച്ച് യുഡിഎഫില്‍ ചേക്കേറിയതാണ് പ്രേമചന്ദ്രന്‍. ചവറയിലെ തോല്‍വിയെ തുടര്‍ന്ന് രണ്ട് വര്‍ഷം സ്ഥാനമില്ലാതെ മാറിനിന്നപ്പോള്‍ മുന്നണിയെ വഞ്ചിക്കുമെന്ന് കരുതിയില്ല.

പാവപ്പെട്ട ജനങ്ങള്‍ ഇടതുപക്ഷമാണെന്ന് തെറ്റിധരിച്ചാണ് വോട്ട് നല്‍കിയത്. മുന്നണിയെ വഞ്ചിച്ചു കടന്ന സ്ഥാനാര്‍ഥിയെക്കുറിച്ച് ഇന്ന് അവര്‍ക്ക് വ്യക്തമായി അറിയാമെന്നും കെ വരദരാജനും എന്‍ അനിരുദ്ധനും പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News