നടി ആക്രമിക്കപ്പെട്ട സംഭവം; ദിലീപിന്റെ ഹര്‍ജി സുപ്രീംകോടതി മെയ് 1 ലേയ്ക്ക് മാറ്റി

നടിയെ ആക്രമിച്ച കേസില്‍ മെമ്മറി കാര്‍ഡിന്റെ പകര്‍പ്പ് ആവശ്യപ്പെട്ട് നടന്‍ ദിലീപ് നല്‍കിയ ഹര്‍ജി സുപ്രീംകോടതി മെയ് 1 ലേയ്ക്ക് മാറ്റി.

വിധി വരുന്നത് വരെ കുറ്റം ചുമത്തരുതെന്ന ദിലീപിന്റെ ആവശ്യം ഇത്തവണയും സുപ്രീംകോടതി പരിഗണിക്കാതെ മാറ്റി.

നടിയെ ആക്രമിച്ച കേസില്‍ പ്രധാന തെളിവായ മെമ്മറി കാര്‍ഡിന്റെ പകര്‍പ്പ് വേണമെന്നാണ് ദിലീപിന്റ ഹര്‍ജി.

കേസ് വാദത്തിനെടുത്തെങ്കിലും പത്ത് ദിവസത്തേയ്ക്ക് എങ്കിലും മാറ്റി വയ്ക്കണമെന്ന് സംസ്ഥാനം ആവശ്യപ്പെട്ടത് പരിഗണിച്ച സുപ്രീംകോടതി മെയ് 1 ലേയ്ക്ക് കേസ് മാറ്റി.

ഇക്കാര്യത്തില്‍ സുപ്രീംകോടതി വിധി വരുന്നത് വരെ കുറ്റം ചുമത്തരുതെന്ന് ദിലീപിന്റെ അഭിഭാഷകര്‍ ആവശ്യപ്പെട്ട്. കഴിഞ്ഞ തവണയും ഇതേ ആവശ്യം ദീലീപിന്റെ അഭിഭാഷകര്‍ ഉന്നയിച്ചത് ചൂണ്ടികാട്ടിയ സുപ്രീംകോടതി ആവശ്യം പരിഗണിക്കാതെ മാറ്റി വച്ചു.

ജസ്റ്റിസുമായ എ.എം.ഖാന്‍വാല്‍ക്കര്‍, അജയ് റസ്തോഗി എന്നിവരുടെ ബഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.

മെമ്മറി കാര്‍ഡ് രേഖയാണോ തൊണ്ടി മുതലാണോ എന്നതാണ് കോടതി പ്രധാനമായും പരിശോധിക്കുന്നത്.

മെമ്മറി കാര്‍ഡ് പ്രതിയെന്ന് നിലയില്‍ ലഭിക്കാന്‍ അര്‍ഹമായ രേഖയാണന്നാണ് ദിലീപിന്റെ വാദം.എന്നാല്‍ ആക്രമണ ദൃശ്യങ്ങള്‍ നടന്റെ കൈവശമെത്തുന്നത് നടിയ്ക്ക് കോടയില്‍ സ്വതന്ത്രമായി മൊഴി കൊടുക്കാന്‍ കഴിയില്ലെന്നാണ് സര്‍ക്കാര്‍ വാദം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here