നമുക്ക് ചുറ്റും പല തരത്തിലുള്ള അമ്മമാരുണ്ട്. കുഞ്ഞൊന്ന് കരയുമ്പോഴേക്കും അലറി കരയുകയും, ബഹളം വെക്കുകയും ചെയ്യുന്ന അമ്മമാര്‍. പ്രസവിച്ച് അധികം കഴിയും മുമ്പേ കുഞ്ഞിനെ ഉപേക്ഷിക്കുന്ന അമ്മമാര്‍. കാരണമില്ലാതെ കുഞ്ഞിനെ ഉപദ്രവിക്കുന്ന അമ്മമാര്‍. ഇവര്‍ക്കെതിരെയെല്ലാം ക്രൂരയായ അമ്മയെന്ന് ആക്ഷേപിച്ച് ശാപവാക്കുകള്‍ ഉരിയാടും മുമ്പേ ഇന്‍ഫോ ക്ലിനിക്കില്‍ പ്രസിദ്ധീകരിച്ച ഒരു ലേഖനം വായിക്കേണ്ടതുണ്ട്.