ആരാധകര്‍ ആവേശത്തില്‍; മധുരരാജയുടെ മിഡിൽ ഈസ്റ്റ് ട്രെയിലർ ലോഞ്ചിങ് വെള്ളിയാഴ്ച അബുദാബിയിൽ

മെഗാസ്റ്റാർ മമ്മൂട്ടിയുടെ പുതിയ ചിത്രമായ മധുരരാജയുടെ മിഡിൽ ഈസ്റ്റ് ട്രെയിലർ ലോഞ്ചിങ് വെള്ളിയാഴ്ച അബുദാബിയിൽ നടക്കും.

വൈകീട്ട് ആറിന് അൽ വാഹ്ദ മാളിലാണ് മമ്മൂട്ടിയും അണിയറ പ്രവർത്തകരും പങ്കെടുക്കുന്ന ചടങ്ങ്.

വലിയ വിജയം നേടിയ പോക്കിരിരാജയുടെ രണ്ടാംഭാഗം എന്ന നിലയിലാണ് മധുരരാജയെ സംവിധായകൻ വൈശാഖ് ഒരുക്കിയിരിക്കുന്നത്.

സംവിധായകനുപുറമെ അഭിനേതാക്കളായ അനുശ്രീ, സലിം കുമാർ, സംഗീത സംവിധായകൻ ഗോപി സുന്ദർ, ആക്‌ഷൻ കോറിയോഗ്രാഫർ പീറ്റർ ഹെയിൻ, നിർമാതാവ് നെൽസൺ ഐപ് എന്നിവരും സംബന്ധിക്കും. ഓസ്‌കാർ സിനിമയും ഫാർസ് ഫിലിംസും ചേർന്നാണ് പരിപാടി ഒരുക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News