‘സച്ചിന്‍’ മുന്നേറുന്നു #WatchVideo

തിയേറ്റര്‍ കളിക്കളമാക്കാന്‍ ‘സച്ചിന്‍’ ടീം ഏപ്രില്‍ 12 ന് എത്തും. ക്രിക്കറ്റ് പശ്ചാത്തലത്തില്‍ മുന്‍പും സിനിമകള്‍ വന്നിട്ടുണ്ടങ്കിലും പൊട്ടിച്ചിരിയും ക്രിക്കറ്റും , സൗഹൃദവും , പ്രണയവും എല്ലാം കൂടെക്കൂടി ആദ്യമായാണ് സച്ചിനിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് ലഭിക്കുന്നത്.

സന്തോഷ് നായര്‍ ഒരുക്കുന്ന ചിത്രത്തിന്റെ പുറത്തിറങ്ങിയ ട്രെയിലറിനും പാട്ടുകള്‍ക്കും സാമൂഹ്യ മാധ്യമങ്ങളില്‍ നല്ല സ്വീകാര്യത ലഭിച്ചിരുന്നു.

ധ്യാന്‍ ശ്രീനിവാസനും ,അജുവും ,ഹരീഷ് കണാരനും , രമേശ് പിഷാരടിയും എല്ലാം കൂടെ ചേരുമ്പോള്‍ സിനിമ ഗംഭീരമാകുമെന്നത് തീര്‍ച്ച. ചിത്രത്തിന്റെ ട്രെയ്ലര്‍ ഇറങ്ങി നാല് ദിനങ്ങള്‍ പിന്നിടുമ്പോള്‍ ട്രെയിലറിന് ഫെയ്സ്ബുക്ക്, ഇന്‍സ്റ്റഗ്രാം, യൂട്യൂബ് തുടങ്ങിയവയില്‍ നിന്നായി 10 ലക്ഷത്തിന് മേല്‍ കാഴ്ച്ചക്കാരായിട്ടുണ്ട്.

ക്രിക്കറ്റ് കളിയുടെ പശ്ചാത്തലത്തില്‍ മനോഹരമായ ഒരു കോമഡി എന്റര്‍ടെയ്നറാണ് അണിയറയില്‍ ഒരുങ്ങുന്നതെന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന.

നാട്ടിന്‍പുറത്തെ രണ്ട് ക്ലബ്ബുകളുടെ അടിയും മത്സരവും വാശിയുമൊക്കെയാണ് ചിത്രത്തിലൂടെ സന്തോഷ് നായര്‍ പറയുന്നത്. സച്ചിനോടുള്ള ആരാധനയുടെ പുറത്ത് അച്ഛന്‍ മകന് സച്ചിന്‍ എന്നു പേരിടുന്നതും, ക്രിക്കറ്റ് ആരാധകനായ മകനും അയാളുടെ പ്രണയവുമെല്ലാമാണ് സിനിമയുടെ പശ്ചാത്തലം.

ചിത്രത്തില്‍ സച്ചിന്‍ എന്ന കഥാപാത്രമായി ധ്യാന്‍ എത്തുന്നു. അങ്കമാലി ഡയറീസിലൂടെ ശ്രദ്ധേയായ നടി അന്ന രേഷ്മ രാജനാണ് സച്ചിനിലെ നായിക. അജു വര്‍ഗീസ്, മണിയന്‍പിള്ള രാജു, ഹരീഷ് കണാരന്‍, രഞ്ജി പണിക്കര്‍, രമേഷ് പിഷാരടി, അപ്പാനി ശരത്, മാല പാര്‍വ്വതി, രശ്മി ബോബന്‍, സേതു ലക്ഷ്മി എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.

ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് എസ്.എല്‍ പുരം ജയസൂര്യയാണ്.

ജൂഡ് ആഗ്നേല്‍, ജൂബി നൈനാന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. നീല്‍ ഡി.കുഞ്ഞയാണ് ഛായാഗ്രഹണം. ഷാന്‍ റഹ്മാന്റേതാണ് സംഗീതം. എഡിറ്റിംഗ് രാജന്‍ എബ്രഹാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News