കണ്ണൂര്‍: ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാക്കളില്‍ ഒരാളായ പുഞ്ചയില്‍ നാണു അന്തരിച്ചു.

കണ്ണൂര്‍ തലശ്ശേരി ധര്‍മ്മടം സ്വദേശിയാണ്. സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റ് അംഗം, സിഐടിയു കണ്ണൂര്‍ ജില്ലാ പ്രസിഡന്റ്, ചെത്ത് തൊഴിലാളി യൂണിയന്‍ സംസ്ഥാന ഭാരവാഹി തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

ശവസംസ്‌കാരം വൈകുന്നേരം 4 മണിക്ക് പയ്യമ്പലത്ത്. മൃതദേഹം രാവിലെ 9 മണി മുതല്‍ 12 മണി വരെ തലശ്ശേരി സിഎച്ച് കണാരന്‍ മന്ദിരത്തിലും ഉച്ചയ്ക്ക് 12.15 മുതല്‍ ഒരു മണി വരെ ചിറക്കുനി അബു ചാത്തുക്കുട്ടി മന്ദിരത്തിലും തുടര്‍ന്ന് 3 മണി വരെ പലയാടുള്ള സ്വവസതിയിലും പൊതുദര്‍ശനത്തിന് വയ്ക്കും.

പുഞ്ചയില്‍ നാണുവിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. പ്രതിസന്ധി ഘട്ടങ്ങളില്‍ പാര്‍ട്ടിയെ നയിക്കുന്നതില്‍ ധീരമായ പങ്ക് വഹിച്ച നേതാവാണ് പുഞ്ചയില്‍ നാണുവെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു.