പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പേരിൽ ആരംഭിച്ച നമോ ടി വി പ്രവർത്തിക്കുന്നത് പ്രക്ഷേപണ അനുമതി ഇല്ലാതെ. നമോ ടി വിക്ക് അനുമതി ഇല്ലെന്ന് മാത്രമല്ല അതിനു വേണ്ടി അപേക്ഷ പോലും കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലത്തിൽ സമർപ്പിച്ചിട്ടില്ല. വാര്‍ത്താ വിതരണ നിയമങ്ങൾ പാലിക്കാത്തതെ വേണ്ടത്ര സുരക്ഷ ഇല്ലാതെയാണ് ഒരാഴ്ചയായി ചാനൽ പ്രവർത്തിക്കുന്നത്.