ബി.എസ്.എന്‍ എലില്‍ കൂട്ടപിരിച്ച് വിടല്‍; സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ അമ്പത്തിനാലായിരം ജീവനക്കാരെ പിരിച്ച് വിടും

ബി.എസ്.എന്‍ എലില്‍ കൂട്ടപിരിച്ച് വിടല്‍.സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ അമ്പത്തിനാലായിരം ജീവനക്കാരെ പിരിച്ച് വിടും. ബി.എസ്.എന്‍.എല്‍ ഡയറക്ടര്‍ ബോര്‍ഡ് പിരിച്ച് വിടാനുള്ള തീരുമാനത്തിന് അംഗീകാരം നല്‍കി.

അമ്പത് വയസ് കഴിഞ്ഞവര്‍ക്ക് സ്വയം വിരമിക്കല്‍ പ്രഖ്യാപിക്കാനും ടെലികോം മന്ത്രാലയം തീരുമാനിച്ചു.

സ്വകാര്യ മൊബൈല്‍ കമ്പനികളെ സഹായിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നയത്തെ തുടര്‍ന്ന് സാമ്പത്തികമായി തകര്‍ന്ന ബി.എസ്.എന്‍.എലില്‍ ഇനി കൂട്ടപിരിച്ച് വിടലിന്റെ കാലം.

കഴിഞ്ഞ ദിവസം ചേര്‍ന്ന ബി.എസ്.എന്‍.എല്‍ ഡയറക്ടര്‍ ബോര്‍ഡ് പിരിച്ച് വിടാനുള്ള ജീവനക്കാരുടെ കാര്യത്തില്‍ അന്തിമ തീരുമാനം എടുത്തു.54,000യിരം ജീവനക്കാര്‍ക്ക് തൊഴില്‍ നഷ്ടമാകും.

ഇത് കൂടാതെ എം.ടി.എന്‍.എലിലും സമാനമായ നടപടി ഉണ്ടാകും. അമ്പത് വയസ് കഴിഞ്ഞ ബി.എസ്.എന്‍.എല്‍-എം.ടി.എന്‍.എല്‍ ജീവനക്കാര്‍ക്ക് സ്വയം വിരമിക്കല്‍ നടത്താനുള്ള ശുപാര്‍ശയും ടെലിക്കോം മന്ത്രാലയം മുന്നോട്ട് വയ്ക്കുന്നു. ഇതിനായി ടെലികോം മന്ത്രാലയം തിരഞ്ഞെടുപ്പ് കമ്മീഷനെ ഉടന്‍ സമീപിക്കും.

ടെലികോം മേഖലയിലെ ഏക പൊതുമേഖല സ്ഥാപനത്തിന്റെ നഷ്ടം നികത്താല്‍ കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച മൂന്നംഗ സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പിരിച്ച് വിടല്‍ നടപടി.ഇന്ത്യയിലാകമാനം 22,000യിരം ജീവനക്കാരുള്ള എം.ടിഎന്‍ എല്ലില്‍ 16,000യിരം പേരും 1.76 ലക്ഷത്തോളം ജീവനക്കാരുള്ള ബി.എസ്എന്‍ എലില്‍ 50 ശതമാനത്തോളം ജീവനക്കാരും അടുത്ത അഞ്ചോ ആറോ വര്‍ഷത്തിനുള്ളില്‍ വിരമിക്കുന്നവരാണ്.

തിരഞ്ഞെടുപ്പ് ആയതിനാല്‍ ജീവനക്കാരെ പിരിച്ച് വിട്ടുന്നത് കനത്ത തിരിച്ചടി നല്‍കുമെന്നതിനാല്‍ നടപടികള്‍ വൈകിപ്പിക്കാല്‍ കേന്ദ്ര സര്‍ക്കാര്‍ കടുത്ത നിര്‍ദേശം നല്‍കി.കനത്ത സാമ്പത്തിക നഷ്ടത്തിലാണ് ബിഎസ്.എന്‍.എല്‍. സമീപ കാല ചരിത്രത്തില്‍ ഇല്ലാത്ത വിധത്തില്‍ ശബളവും മുടങ്ങി.

ഇതിനെതിരെ ജീവനക്കാര്‍ പ്രതിഷേധം ആരംഭിച്ചിരിക്കുകയാണ്. ടെലിക്കോം മേഖലയില്‍ എന്‍ഡിഎ സര്‍ക്കാര്‍ സ്വകാര്യ കമ്പനികള്‍ക്ക് കൂടുതല്‍ ഇളവുകള്‍ നല്‍കിയതോടെയാണ് ബിഎസ്എന്‍എല്ലിനെ തകര്‍ച്ച ആരംഭിച്ചത്. സ്പെക്ട്രം ലൈസന്‍സുകള്‍ പോലും സര്‍ക്കാര്‍ സ്ഥാപനത്തിന് ലഭിച്ചില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News