തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് കൂടുതല്‍ ഹൈടെക്കായി എറണാകുളത്തെ ഇടതു സ്ഥാനാര്‍ഥി പി രാജീവ്

തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് കൂടുതല്‍ ഹൈടെക്കാവുകയാണ് എറണാകുളത്തെ ഇടതു സ്ഥാനാര്‍ഥി പി രാജീവ്. ഐ ടി മേഖലയിലെ ഏതാനും യുവാക്കള്‍ ചേര്‍ന്ന് രാജീവിനായി മൊബൈല്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കി.തെരഞ്ഞെടുപ്പിന് ശേഷവും ജനങ്ങളുമായി നിരന്തര സംവാദമാണ് ആപ്ലിക്കേഷനിലൂടെ ലക്ഷ്യമിടുന്നതെന്ന് പി രാജീവ് പറഞ്ഞു.

വോട്ട് തേടാനുള്ള പുതുവഴി മാത്രമല്ല ഈ ആപ്ലിക്കേഷന്‍.യുവാക്കളുള്‍പ്പടെ സമൂഹത്തിലെ എല്ലാ രംഗത്തുള്ള മൊബൈല്‍ ഉപയോക്താക്കളുമായി നിരന്തര സംവാദത്തിനുംകൂടിയാണ് പി രാജീവ് ആപ്പ്.പൊതു വിഷയങ്ങളെക്കുറിച്ചെന്തും ഈ ആപ്പു വഴി രാജീവുമായി സംവദിക്കാം.ഐ ടി വിദഗ്ധന്‍ ജി വിജയരാഘവന്‍ തിരുവന്തപുരത്തും നിന്നും വീഡിയോ കോണ്‍ഫറന്‍സിങ്ങ് വഴിയാണ് ആപ്പിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചത്.

തെരഞ്ഞെടുക്കപ്പെട്ടാല്‍ തുടര്‍ന്നും മണ്ഡലത്തിലെ ജനങ്ങളുമായി സംസാരിക്കാനുള്ള വേദിയായി മൊബൈല്‍ ആപ്പ് ഉപയോഗിക്കുമെന്ന് പി രാജീവ് പറഞ്ഞു.

ആന്‍ഡ്രോയ്ഡ് ഫോണുകളില്‍ പ്ലേസ്റ്റോറില്‍ നിന്ന് പി രാജീവ് ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം.കോഴിക്കോട് സൈബര്‍ പാര്‍ക്ക്,കൊച്ചി ഇന്‍ഫോ പാര്‍ക്ക്,തിരുവനന്തപുരം ടെക്‌നോപാര്‍ക്ക് എന്നിവിടങ്ങളിലെ ഒരു കൂട്ടം ചെറുപ്പക്കാരാണ് ആപ്പിന്റെ ശില്‍പ്പികള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News